Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
പഴുതടച്ച പരിശോധന,ബൈനോക്കുലറിനുള്ളിൽ മദ്യം കടത്താൻ ശ്രമിച്ച ആരാധകനെ തടഞ്ഞു

November 26, 2022

November 26, 2022

ന്യൂസ്‌റൂം ബ്യുറോ
ദോഹ : ലോകകപ്പ് സ്റ്റേഡിയത്തിനകത്തേക്ക് മദ്യം കൊണ്ടുവരാൻ അനുമതിയില്ലാത്ത സാഹചര്യത്തിൽ പഴുതടച്ച പരിശോധനയുമായി അധികൃതർ.ഇതിനിടെ,ബൈനോക്കുലറിനുള്ളിൽ ഒളിപ്പിച്ച് മദ്യം കടത്താൻ ശ്രമിച്ച ഫുട്‍ബോൾ ആരാധകനെ സുരക്ഷാ ഉദ്യോഗസ്ഥർ തടയുന്നതിന്റെ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ വൈറലായി.



കഴിഞ്ഞ ദിവസം നടന്ന മെക്സിക്കോ-പോളണ്ട് മത്സരം കാണാനായി സ്റ്റേഡിയത്തില്‍ പ്രവേശിക്കാനെത്തിയ മെക്സിക്കന്‍ ആരാധനാണ് പിടിയിലായത്. ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കൈയോടെ പിടികൂടുന്ന ദൃശ്യമാണ് വിഡിയോയിലുള്ളത്.



സ്റ്റേഡിയത്തിലേക്കുള്ള പ്രവേശന കവാടത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ ആരാധകന്‍റെ കൈയില്‍ നിന്ന് ബൈനോകുലര്‍ വാങ്ങി പരിശോധിക്കുന്നതാണ് വിഡിയോയിലുള്ളത്. മണത്തുനോക്കിയശേഷം അത് മദ്യമാണെന്ന് അവര്‍ സ്ഥിരീകരിക്കുന്നതും വിഡിയോയിലുണ്ട്.

ബൈനോകുലറിലൂടെ നോക്കുമ്പോള്‍ ഒന്നും കാണാത്തതിനെ തുടര്‍ന്ന് സംശയം തോന്നിയ ഉദ്യോഗസ്ഥന്‍ അത് അഴിച്ചു പരിശോധിച്ചപ്പോഴാണ് മദ്യത്തിന്‍റെ മണമടിച്ചത്. എന്നാല്‍ ഇത് മദ്യമല്ലെന്നും ഹാന്‍ഡ‍് സാനിറ്റൈസറാണെന്നുമാണ് ആരാധകന്‍ സുരക്ഷാ ഉദ്യോഗസ്ഥരോട് വാദിച്ചത്.



അതേസമയം,വി.ഐ.പികൾക്ക് ഗാലറികളിൽ മദ്യം അനുവദിക്കുന്നുണ്ടെന്ന തരത്തിൽ തെറ്റായ പ്രചാരണവും നടക്കുന്നുണ്ട്.ലോകകപ്പ് പ്രദർശിപ്പിക്കുന്ന ടെലിവിഷൻ സ്ക്രീനിനു മുന്നിൽ ബിയർ കുപ്പി ചേർത്തുപിടിച്ചുള്ള ചിത്രമാണ് ഇത്തരത്തിൽ തെറ്റിദ്ധാരണയുണ്ടാക്കുന്ന തരത്തിൽ പ്രചരിപ്പിക്കുന്നത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ  https://chat.whatsapp.com/FIrAwQZT29aGSsExw8Oea6 എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News