Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ വനിതകൾക്കായി പുതിയ പോലീസ് ഇൻസ്റ്റിറ്റ്യൂട്ട്

January 25, 2022

January 25, 2022

ദോഹ : രാജ്യത്ത് വനിതകൾക്കായി പുതിയ പോലീസ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. അടുത്ത അക്കാദമിക വർഷത്തിൽ അക്കാദമി ആക്കി മാറ്റുന്ന, നിലവിലെ പോലീസ് കോളേജാണ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുക. പുതിയ അക്കാദമിക്ക് കീഴിലാവും ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനം.

നിയമവുമായി ബന്ധപ്പെട്ട രണ്ട് വിഷയങ്ങളിൽ ബിരുദാന്തര ബിരുദം പഠിക്കാനുള്ള അവസരം പുതിയ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരുക്കുമെന്ന് പോലീസ് കോളേജിന്റെ അസിസ്റ്റന്റ് ഡയറക്ടർ ജാബിർ ഹമൗദ് അൽ നുഐമി അറിയിച്ചു. കോളേജിന് കീഴിൽ, ഉന്നതനിലവാരത്തിലുള്ള ഡിജിറ്റൽ ലൈബ്രറി അടങ്ങിയ പുതിയ കെട്ടിടം ആഗസ്റ്റ് മാസത്തോടെ പ്രവർത്തനം ആരംഭിക്കുമെന്നും ജാബിർ അറിയിച്ചു. പോലീസ് കോളേജിലെ വിദ്യാർത്ഥികൾക്കും, മന്ത്രാലയത്തിലെ ജീവനക്കാർക്കും ഈ ലൈബ്രറി ഉപയോഗിക്കാം.


Latest Related News