Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിലെ സ്ത്രീകള്‍ തുല്യ അവകാശങ്ങള്‍ ആസ്വദിക്കുന്നുവെന്ന് ജി.സി.ഒ

March 30, 2021

March 30, 2021

ദോഹ: ലിംഗ സമത്വവും സ്ത്രീശാക്തീകരണവും ഖത്തറിന്റെ വിജയത്തിന്റെയും കാഴ്ചപ്പാടിന്റെയും കേന്ദ്രമാണെന്ന് ഗവണ്‍മെന്റ് കമ്യൂണിക്കേഷന്‍ ഓഫീസ് (ജി.സി.ഒ). സ്വദേശത്തും വിദേശത്തും സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പരസ്യമായി വാദിക്കുന്ന രാജ്യമാണ് ഖത്തറെന്നും ജി.സി.ഒ പറഞ്ഞു. 

ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ റിപ്പോര്‍ട്ടില്‍ ഖത്തറിന്റെ നിയമങ്ങളും നയങ്ങളും നടപടികളും തെറ്റായാണ് ചിത്രീകരിക്കുന്നത് എന്നും ജി.സി.ഒ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന കാര്യങ്ങള്‍ ഖത്തറിന്റെ ഭരണഘടന, നിയമങ്ങള്‍, നയങ്ങള്‍ എന്നിവയുമായി യോജിക്കുന്നില്ല. ഈ കേസുകള്‍ സര്‍ക്കാര്‍ അന്വേഷിക്കുകയും നിയമം ലംഘിച്ച ആരെയും വിചാരണ ചെയ്യുമെന്നും ജി.സി.ഒ കൂട്ടിച്ചേര്‍ത്തു. 

'ഖത്തറില്‍ സാമ്പത്തികവും രാഷ്ട്രീയവുമായ തീരുമാനമെടുക്കല്‍ ഉള്‍പ്പെടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും സ്ത്രീകള്‍ പ്രധാന പങ്ക് വഹിക്കുന്നു. എല്ലാ ലിംഗ സമത്വ സൂചികകളിലും ഖത്തര്‍ മുന്‍പന്തിയിലാണ്. സ്ത്രീകള്‍ക്കുള്ള ഏറ്റവും ഉയര്‍ന്ന തൊഴില്‍ നിരക്ക്, സര്‍ക്കാര്‍ മേഖലയില്‍ തുല്യവേതനം, സര്‍വ്വകലാശാലകളില്‍ ചേരുന്ന സ്ത്രീകളുടെ ഉയര്‍ന്ന ശതമാനം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.' -ജി.സി.ഒ അറിയിച്ചു. 

ഖത്തര്‍ ഭരണഘടന സ്ത്രീകളോടുള്ള വിവേചനം വിലക്കുന്നു. സ്ത്രീകള്‍ക്ക് സ്വന്തം തീരുമാനമെടുക്കുന്നതിനുള്ള സ്വാതന്ത്ര്യവും ഏജന്‍സിയും നല്‍കുന്ന നയങ്ങള്‍ ഖത്തര്‍ നടപ്പാക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്നു. ലിംഗാധിഷ്ഠിത അതിക്രമങ്ങളോടോ ഗാര്‍ഹിക പീഡനങ്ങളോടോ ഖത്തറിന് സഹിഷ്ണുതയില്ലെന്നും ജി.സി.ഒ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. 


ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ് NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News