Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തർ എയർവെയ്‌സ് വിമാനത്തിൽ ചൂടുള്ള ചായമറിഞ്ഞു നാലുവയസ്സുകാരിക്ക് പൊള്ളലേറ്റതായി റിപ്പോർട്ട്, അന്വേഷിക്കുമെന്ന് ഖത്തർ എയർവെയ്‌സ്

May 11, 2022

May 11, 2022

ദോഹ: ഖത്തർ എയർവെയ്‌സ് വിമാനത്തിൽ ചായക്കപ്പ്‌ മറിഞ്ഞ് നാല് വയസ്സുള്ള മകൾക്ക് പൊള്ളലേറ്റുവെന്ന പരാതിയുമായി അമ്മ.ദോഹയിൽ നിന്ന് സിംഗപ്പൂരിലേക്ക് പറക്കുന്നതിനിടെ  എയർഹോസ്റ്റസ് നൽകിയ ചൂടുള്ള ചായ ഉറങ്ങുകയായിരുന്ന മകളുടെ കാലിൽ ചിന്തിയെന്നും വിമാനത്തിലെ ഡൈനിങ്ങ് ട്രേയുടെ മോശമായ ഡിസൈൻ ആണ് ഇതിന് കാരണമെന്നുമാണ് പരാതിയിൽ പറയുന്നത്.ഏഷ്യവൺ ആണ്  ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കുടുംബത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്ന പത്രപ്രവർത്തകയായ വലേറിയയയെ ഉദ്ധരിച്ചാണ്  സിംഗപ്പൂർ മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്തത്.

"ഫ്ലൈറ്റ് അറ്റന്റർ ചായ നൽകാൻ എത്തിയപ്പോൾ ഞാൻ ഉറങ്ങുകയായിരുന്നു. ഞാൻ ഇരിക്കാൻ ശ്രമിച്ചപ്പോൾ ട്രേയിലെ കപ്പ് ഹോൾഡറിൽ വെച്ചിരുന്ന ചൂടുള്ള ചായ  എൻ്റെ കാൽ തട്ടി ഉറങ്ങുകയായിരുന്ന മകളുടെ കാലിൽ പതിച്ചു. രണ്ട് കാലിനും പൊള്ളലേറ്റ അവൾ വേദന സഹിക്കാനാവാതെ ഒരു മണിക്കൂർ കരഞ്ഞു. എയർലൈൻ ജീവനക്കാർ പ്രാഥമിക ചികിത്സ നൽകിയിരുന്നു," വലേറിയ പറഞ്ഞു.

വിമാനം ചാംഗി വിമാനത്താവളത്തിൽ എത്തിയപ്പോൾ  ട്രാൻസിറ്റ് ഏരിയയ്ക്കുള്ളിലെ റാഫിൾസ് ക്ലിനിക്കിലേക്ക് അയച്ചതായും  ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും കുറവുമൂലം 20-30 മിനിറ്റോളം ക്ലിനിക്കിൽ കാത്തുനിൽക്കേണ്ടി വന്നതായും അവർ പറഞ്ഞു.
ഇത്തരം അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും രക്ഷിതാക്കൾ കരുതിയിരിക്കണമെന്നും മുൻകരുതൽ സ്വീകരിക്കണമെന്നും അവർ അഭ്യർത്ഥിച്ചു.

ട്രേ ഡിസൈൻ ചെയ്തപ്പോൾ കപ്പ് വെക്കാനുള്ള സ്ഥാനം താഴ്ഭാഗത്തു വലതു സൈഡിൽ വെച്ചതാണ് മറിയാനുള്ള കാരണമെന്നും മറ്റു വിമാനങ്ങളുടെ ട്രേ പരിശോധിച്ചപ്പോൾ കപ്പ് ഹോൾഡർ മുകൾഭാഗത്താണെന്നും വലേറിയ പറഞ്ഞു.സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് ഖത്തർ എയർവെയ്‌സ് അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News