Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ഖത്തറിൽ, ഹമദിന് കീഴിലെ ആശുപത്രികൾ സന്ദർശിച്ചു

April 03, 2022

April 03, 2022

ദോഹ : ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്റോസ് അഥനോം ഹമദ് മെഡിക്കൽ കോർപറേഷന് കീഴിലെ വിവിധ ആശുപത്രികളിൽ സന്ദർശനം നടത്തി. ഖത്തർ പൊതുജനാരോഗ്യ മന്ത്രി ഡോക്ടർ ഹനാൻ മുഹമ്മദ്‌ അൽ കുവാരിയും, മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും ടെഡ്റോസിനെ അനുഗമിച്ചു. 

ഹമദിന് കീഴിലെ പുകവലിക്കെതിരായ കേന്ദ്രം, ലോകാരോഗ്യസംഘടനയുമായി സഹകരിച്ച് പ്രവർത്തിക്കുന്ന മറ്റൊരു കേന്ദ്രം, അപകടങ്ങളെ തുടർന്നുണ്ടാവുന്ന പരിക്കുകൾ ചികിൽസിക്കുന്ന പ്രത്യേകകേന്ദ്രം എന്നിവിടങ്ങളിലാണ് സംഘം സന്ദർശനം നടത്തിയത്. ആരോഗ്യരംഗത്ത് ഖത്തർ കൈവരിച്ച നേട്ടങ്ങളിൽ ഏറെ സന്തോഷം പ്രകടിപ്പിച്ച ടെഡ്റോസ്, കേന്ദ്രങ്ങളിലെ പ്രവർത്തനങ്ങൾ സൂക്ഷ്മമായി വിലയിരുത്തി.


Latest Related News