Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഇന്ത്യയിൽ നിന്ന് വിദേശയാത്രക്ക് ഒരുങ്ങുന്നവർ ഏതു വാക്സിൻ സ്വീകരിക്കണം? കോവിഷീൽഡും കോവാക്സിനും തമ്മിലുള്ള വ്യത്യാസം അറിയാം 

April 22, 2021

April 22, 2021

അൻവർ പാലേരി 

ദോഹ : ഇന്ത്യയിൽ നിന്ന് ഖത്തർ ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിലേക്ക് യാത്രചെയ്യുന്നവർ ഏതു വാക്സിൻ സ്വീകരിക്കണം എന്നതുസംബന്ധിച്ച് പലർക്കും ആശയക്കുഴപ്പം തുടരുകയാണ്.കോവിഷീൽഡ് വാക്സിനും കോവാക്സിനും ഒന്ന് തന്നെയാണോ ...? എന്താണ് ആസ്ട്ര സെനക്ക വാക്സിൻ...?

കോവിഡ് പ്രതിരോധ വാക്സിനായ കോവിഷീൽഡ് വാക്സിൻ അംഗീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഖത്തറിൽ ചില    ആശയക്കുഴപ്പങ്ങൾ ഇപ്പോഴും നിലനിൽക്കുന്നതായാണ് സൂചന.കോവിഷീൽഡ് വാക്സിൻ അംഗീകരിക്കാമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം ഇ മെയിൽ വഴി ചിലർക്ക് മറുപടി നൽകിയിട്ടുണ്ടെങ്കിലും ഇതുസംബന്ധിച്ച് ഇതുവരെ ഔദ്യോഗിക അറിയിപ്പൊന്നും വന്നിട്ടില്ല.ആസ്ട്രസെനക്ക വാക്സിന് ഖത്തറിൽ അംഗീകാരമുള്ളതിനാൽ ഇതേ സാങ്കേതിക വിദ്യയിൽ ഇന്ത്യയിൽ നിർമിക്കുന്ന കോവിഷീൽഡ് വാക്സിൻ സ്വീകരിച്ചു ഖത്തറിൽ എത്തിയ ചിലരെ ഹോട്ടൽ കൊറന്റൈനിൽ നിന്ന് ഒഴിവാക്കിയതായി വിവരമുണ്ടെങ്കിലും ഇതുവരെ ഇതുസംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും വന്നിട്ടില്ല.അതേസമയം,കോവിഷീൽഡ് വാക്സിന് മാത്രമാണ് വിദേശ രാജ്യങ്ങളിൽ പൊതുവെ അംഗീകാരമുള്ളത്.എന്താണ് ഇതിന് കാരണം എന്നറിയാൻ  കോവാക്സിനും കോവിഷീൽഡും തമ്മിലുള്ള വ്യത്യാസം വ്യക്തമായി മനസിലാക്കിയിരിക്കണം.

കോവാക്സിനും കോവിഷീൽഡും,വ്യത്യാസങ്ങൾ അറിയാം 

ആസ്ട്ര സെനക്ക ടെക്‌നോളജി പ്രകാരം പൂനയിലെ സിറം ഇൻസ്റ്റിട്യൂട്ട് ആണ് കോവിഷീൽഡ് വാക്സിൻ  ഉത്പാദിപ്പിക്കുന്നത്. പ്രമുഖ ബ്രിട്ടീഷ്-സ്വീഡിഷ് ഫാർമസ്യുട്ടിക്കൽ കമ്പനിയായ ആസ്ട്ര സെനക്ക ഓക്സ്ഫോർഡ് യൂണിവേഴ്‌സിറ്റിയുമായി ചേർന്നാണ് ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചത്.അതുകൊണ്ടു തന്നെ ഈ വാക്സിന്  അന്താരാഷ്ട്ര തലത്തിൽ കൂടുതൽ സ്വീകാര്യതയുണ്ട്.അതേസമയം, കോവാക്സിൻ ഭാരത് ബയോടെക് ഐസിഎംആറുമായി ചേര്‍ന്നു വികസിപ്പിച്ച ഇന്ത്യയുടെ സ്വന്തം വാക്സിനാണ്.ഒട്ടുമിക്ക വിദേശരാജ്യങ്ങളും  കോവാക്‌സിന് ഇതുവരെ ഔദ്യോഗിക അംഗീകാരം നൽകിയിട്ടില്ല.

അതുകൊണ്ടു തന്നെ ഇന്ത്യയിൽ നിന്നും വാക്സിൻ സ്വീകരിക്കുന്നവർ കോവിഷീൽഡ് വാക്സിൻ മാത്രമാണ് എടുക്കേണ്ടത്.കോവാക്സിനും കോവിഷീൽഡ്‌ വാക്സിനും തമ്മിലുള്ള വ്യത്യാസം കൃത്യമായി അറിഞ്ഞിരിക്കണം.ഖത്തറിൽ നിന്നോ ഇന്ത്യയിൽ നിന്നോ വിദേശയാത്രകൾ നടത്താൻ ഉദ്ദേശിക്കുന്നവർ കോവിഷീൽഡ്‌ വാക്സിൻ എടുക്കുന്നതാവും അഭികാമ്യം.കോവാക്സിൻ ഇന്ത്യയുടെ മാത്രം ഉല്പന്നമായതിനാൽ ഗൾഫ് രാജ്യങ്ങളിൽ ഉൾപ്പെടെ കോവാക്‌സിന് അനുമതി ലഭിക്കാൻ ഇനിയും സമയം എടുത്തേക്കും.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News