Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറില്‍ വാട്ട്‌സ്ആപ്പിലൂടെ മയക്കുമരുന്നു വിറ്റയാള്‍ക്ക് അഞ്ചു വര്‍ഷം ജയില്‍ശിക്ഷ

December 06, 2020

December 06, 2020

ദോഹ: വാട്ട്‌സ്ആപ്പിലൂടെ മയക്കുമരുന്ന് വിറ്റയാള്‍ക്ക് ഖത്തര്‍ ക്രിമിനല്‍ കോടതി അഞ്ചുവര്‍ഷത്തെ ജയില്‍ശിക്ഷ വിധിച്ചു. 32 പാക്കറ്റ് ഹാഷിഷും നാഡീവ്യൂഹത്തെ ചികിത്സിക്കാനുള്ള 70 ഗുളികകളുമാണ് ഇയാളില്‍ നിന്ന് പിടികൂടിയത്. അപകടകരമായ സൈക്കോആക്ടീവ് വിഭാഗത്തില്‍ പെടുത്തിയ ഗുളികയാണ് ഇയാളില്‍ നിന്ന് പിടികൂടിയത്.

പ്രതിക്ക് അഞ്ചു വര്‍ഷം ജയില്‍ശിക്ഷയ്ക്കു പുറമെ 200,000 റിയാല്‍ പിഴയും കോടതി വിധിച്ചു. ശിക്ഷാ കാലാവധി പൂര്‍ത്തിയായാല്‍ ഇയാളെ ഖത്തറില്‍ നിന്ന് നാടുകടത്തും.

ഇയാള്‍ ഖത്തറിനു പുറത്തുള്ള മയക്കുമരുന്ന് കച്ചവടക്കാരനെ വാട്ട്‌സ്ആപ്പിലൂടെയാണ് ബന്ധപ്പെട്ടത്. മയക്കുമരുന്നുകള്‍ ഒളിപ്പിച്ചു വച്ച സ്ഥലത്തിന്റെ കോര്‍ഡിനേറ്റുകള്‍ ഇയാള്‍ക്ക് വാട്ട്‌സ്ആപ്പിലൂടെ അയച്ചുകൊടുക്കുകയായിരുന്നു.തുടര്‍ന്ന് കോര്‍ഡിനേറ്റ് പ്രകാരമുള്ള സ്ഥലത്തെത്തി ഇയാള്‍ മയക്കുമരുന്ന് കണ്ടെത്തുകയും വാട്ട്‌സ്ആപ്പ് വഴി തന്നെ ഇത് വില്‍പന നടത്തുകയുമായിരുന്നു.

ന്യൂസ്‌റൂം വാർത്തകൾ വാട്ട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന നമ്പറിൽ സന്ദേശം അയക്കുക: Click Here to Send Message
ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.



Latest Related News