Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ലോകകപ്പിനായി ഖത്തറിലേക്ക് വരുന്നവർ എന്തൊക്കെ കാര്യങ്ങൾ അറിഞ്ഞിരിക്കണം,യാത്രാനിബന്ധനകളിൽ മാറ്റം

September 29, 2022

September 29, 2022

അൻവർ പാലേരി
ദോഹ : നവംബർ 20 മുതൽ ഡിസംബർ 18 വരെ ഖത്തറിൽ നടക്കുന്ന ലോകകപ്പിൽ പങ്കെടുക്കുന്ന,രാജ്യത്തിന് പുറത്തുനിന്നുള്ള ഹയ്യ കാർഡ് ഉടമകൾക്കുള്ള യാത്രാ നിബന്ധനകളിൽ ഭേദഗതി വരുത്തി.എല്ലാ സന്ദർശകരും കോവിഡ് പ്രതിരോധ വാക്‌സിൻ എടുത്തിരിക്കണമെന്ന നേരത്തെയുള്ള നിബന്ധന ഒഴിവാക്കിയിട്ടുണ്ട്.ഭേദഗതിയോടെയുള്ള നിർദേശങ്ങൾ :

കോവിഡ് പരിശോധനയും വാക്സിനേഷനും
ആറും അതിനുമുകളിൽ  പ്രായമുള്ള ഏതൊരു സന്ദർശകനും പുറപ്പെടുന്ന സമയത്തിന് 48 മണിക്കൂറിൽ കവിയാത്ത സമയപരിധിക്കുള്ളിൽ എടുത്ത അംഗീകൃത ലാബുകളിൽ നിന്നുള്ള  കോവിഡ്-19 പി.സി.ആർ പരിശോധനാ ഫലമോ 24 മണിക്കൂറിനുള്ളിലുള്ള  നെഗറ്റീവ് റാപ്പിഡ് ആന്റിജൻ ടെസ്റ്റ് (RAT) ഫലമോ ഹാജരാക്കേണ്ടതാണ്.യാത്ര പുറപ്പെടുന്ന രാജ്യത്തെ ഏതെങ്കിലും അംഗീകൃത ലാബിലാണ് പരിശോധന നടത്തേണ്ടത്.പരിശോധനാ ഫലം എയർപോർട്ട് ചെക്ക്-ഇൻ കൗണ്ടറിൽ സമർപ്പിക്കണം.ആന്റിജൻ സെൽഫ് കിറ്റ് ഉപയോഗിച്ച് നടത്തുന്ന പരിശോധനാ ഫലം സ്വീകാര്യമായിരിക്കില്ല.
ആറ് വയസ്സിന് താഴെയുള്ള കുട്ടികളെ ഈ നിബന്ധനയിൽ നിന്ന് നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കൊറന്റൈൻ
വാക്സിനേഷനെടുത്തില്ലെങ്കിലും പുറപ്പെടുന്ന രാജ്യം ഏതെന്ന് പരിഗണിക്കാതെ  എല്ലാ രാജ്യങ്ങളിൽ നിന്നെത്തുന്ന സന്ദർശകരെയും പൂർണമായും കൊറന്റൈനിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം,ഖത്തറിൽ എത്തിയ ശേഷം കോവിഡ് -19 പോസിറ്റീവ് ആണെന്ന് കണ്ടെത്തിയാൽ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ഐസൊലേറ്റ് ചെയ്യേണ്ടതാണ്.എന്നാൽ നേരത്തെ ഉണ്ടായിരുന്നത് പോലെ ഖത്തറിൽ എത്തിയതിന് ശേഷം സന്ദർശകർ  കോവിഡ്-19 പരിശോധന നടത്തണമെന്ന നിബന്ധന ഒഴിവാക്കിയിട്ടുണ്ട്.അതേസമയം,ഓരോ രാജ്യത്തു നിന്നും പുറപ്പെടുമ്പോൾ ഖത്തറിലെ യാത്രാനിബന്ധനകൾ  പരിശോധിക്കുകയും നിർദേശങ്ങൾ പാലിക്കുകയും വേണം.

മാസ്‌ക്
ആരോഗ്യ പരിചരണ കേന്ദ്രങ്ങൾക്കകത്തും പൊതു ഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുമ്പോഴും മാത്രമായിരിക്കും സന്ദർശകർക്ക് മാസ്ക് ധരിക്കൽ നിർബന്ധമുള്ളത്.

ഇഹ്തിറാസ് ആപ്
18 വയസും അതിൽ കൂടുതലും പ്രായമുള്ള എല്ലാ സന്ദർശകരും രാജ്യത്തേക്ക് പ്രവേശിക്കുമ്പോൾ അവരുടെ മൊബൈൽ ഫോണുകളിൽ EHTERAZ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യണം.അടച്ചിട്ടിരിക്കുന്ന ഏതെങ്കിലും ഇൻഡോർ സ്ഥലങ്ങളിൽ പ്രവേശിക്കുന്നതിന് പച്ച EHTERAZ സ്റ്റാറ്റസ് നിർബന്ധമായിരിക്കും. (ഇത് ഉപയോക്താവിന് കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ലെന്നതിന്റെ തെളിവായാണ് പരിഗണിക്കുന്നത്)ഗൂഗ്ൾ പ്ലെ,ഐ.ഒ.എസ് ആപ് സ്റ്റോറുകളിൽ നിന്ന് ഇഹ്തിറാസ് ആപ് ഡൗൺലോഡ് ചെയ്യാം.

ചികിൽസാ സൗകര്യം,ഇൻഷുറൻസ്
ഖത്തറിലെത്തുന്ന സന്ദർശകർക്ക് ആവശ്യമെങ്കിൽ രാജ്യത്തെ ഏതെങ്കിലും സ്വകാര്യ,പൊതു ആശുപത്രികൾ, മെഡിക്കൽ സെന്ററുകൾ, ക്ലിനിക്കുകൾ, ഫാർമസികൾ എന്നിവയിൽ നിന്ന് ആവശ്യമായ  വൈദ്യസഹായം ലഭിക്കും.ഹയ്യ കാർഡ് ഉടമകൾക്ക് പൊതു ആശുപത്രികളിൽ അടിയന്തര ആരോഗ്യ സേവനങ്ങൾ സൗജന്യമായിരിക്കും.എന്നിരുന്നാലും സന്ദർശകർ ഖത്തറിൽ താമസിക്കുന്ന കാലയളവിലേക്ക് ആരോഗ്യപരിരക്ഷയോടെയുള്ള  യാത്രാ ഇൻഷുറൻസ്  എടുക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം ശുപാർശ ചെയ്യുന്നുണ്ട്.

ഖത്തറിന്റെ ആരോഗ്യ ചികിത്സാ സേവനങ്ങളെക്കുറിച്ചുള്ള  കൂടുതൽ വിവരങ്ങൾക്ക് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് പരിശോധിക്കാനും  ട്രാവൽ & റിട്ടേൺ പോളിസി മനസിലാക്കാനും ഇവിടെ ക്ലിക്ക് ചെയ്യുക: ട്രാവൽ & റിട്ടേൺ പോളിസി,ആരോഗ്യ നിർദേശങ്ങൾ.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻhttps://chat.whatsapp.com/HU1j0QE7i26GnMur8CmUvF എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News