Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ലോകകപ്പ് കാണാൻ ഖത്തറിലേക്ക് ഇന്ത്യക്കാർ ഒഴുകിയെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി സുപ്രീം കമ്മിറ്റി

September 17, 2021

September 17, 2021

ദോഹ : അടുത്ത വർഷം ഖത്തറിൽ നടക്കാനിരിക്കുന്ന ഫുട്‍ബോൾ ലോകകപ്പ് മത്സരങ്ങൾ വീക്ഷിക്കാൻ ഇന്ത്യക്കാരുടെ കുത്തൊഴുക്കുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി സുപ്രീം കമ്മിറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാത്തിമ അൽ നുഐമി. ഇന്ത്യയ്ക്കും ഖത്തറിനുമിടയിൽ പതിറ്റാണ്ടുകളുടെ സൗഹൃദം ഉണ്ടെന്നും, ഖത്തർ എയർവേഴ്സിന്റെ ചിറകിലേറി ഒത്തിരി ഇന്ത്യക്കാർ കായികമാമാങ്കത്തിന് സാക്ഷ്യം വഹിക്കാൻ എത്തുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അൽ നുഐമി കൂട്ടിച്ചേർത്തു.

ലോകകപ്പിന് മുന്നോടിയായി നടന്ന യോഗ്യതാ മത്സരങ്ങൾക്കിടെ ഇന്ത്യൻ ടീമിന് പരിശീലനം നടത്താൻ ഖത്തർ അവസരം നൽകിയ കാര്യവും അൽ നുഐമി ഓർമിപ്പിച്ചു. ഇന്ത്യയെ കൂടാതെ അയൽരാജ്യമായ ചൈനയിൽ നിന്നും കാണികൾ ഒഴുകുമെന്ന് ഖത്തർ കണക്കുകൂട്ടുന്നുണ്ട്.  കോവിഡ് പ്രതിസന്ധിയിൽ പതറാതെ ലോകകപ്പിനായുള്ള മുന്നൊരുക്കങ്ങൾ ശരവേഗത്തിൽ പൂർത്തീകരിക്കുകയാണ് രാജ്യം. സ്റ്റേഡിയത്തിന്റെയും, മറ്റ് അനുബന്ധ-അടിസ്ഥാനസൗകര്യങ്ങളുടെയും ജോലികൾ 98 ശതമാനവും പൂർത്തിയായിക്കഴിഞ്ഞു.


Latest Related News