Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ 'വാട്ടർ ടാക്സി' പദ്ധതി അന്തിമഘട്ടത്തിൽ, 2022 ൽ ആരംഭിക്കും

December 30, 2021

December 30, 2021

ദോഹ : പൊതുഗതാഗത സംവിധാനം കൂടുതൽ വൈവിധ്യപൂർണ്ണമാക്കാൻ 'വാട്ടർ ടാക്സി' എത്തുന്നു. പദ്ധതിയുടെ മുന്നൊരുക്കങ്ങൾ അന്തിമഘട്ടത്തിൽ ആണെന്നും, വരും വർഷം ഉദ്ഘാടനം ചെയ്യുമെന്നും ഗതാഗതമന്ത്രി ജാസിം സൈഫ് അഹ്മദ് അൽ സുലൈതി അറിയിച്ചു. ഖത്തർ ടീവിയിലെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. 

'ദേശീയ വിഷൻ 2030' യുടെ ഭാഗമായാണ് വാട്ടർ ടാക്‌സികൾ ഒരുങ്ങുന്നത്. രാജ്യത്തിന്റെ കടലോരമേഖലകളായ ലുസൈൽ, അൽ മതർ, ദാഫ്ന തുടങ്ങിയ ഇടങ്ങളിലാണ് വാട്ടർ ടാക്‌സികൾ ആദ്യഘട്ടത്തിൽ പരീക്ഷിക്കുക. ട്രാം, ട്രെയിൻ സർവീസുകൾക്ക് സമാനമായ ബി.ആർ.ടി. ബസ്സുകളും വൈകാതെ പുറത്തിറക്കുമെന്ന് മന്ത്രി അറിയിച്ചു. ഇവയുടെ ആദ്യപരീക്ഷണം വിജയമായിരുന്നു. അടുത്ത വർഷം അരങ്ങേറുന്ന ഫിഫാ ലോകകപ്പിന്റെ അനുബന്ധ ഗതാഗതത്തിൽ ഈ ബസ്സുകൾ വലിയ പങ്കുവഹിക്കുമെന്നാണ് കരുതപ്പെടുന്നത്. സ്റ്റേഡിയങ്ങൾക്കിടയിൽ സഞ്ചരിക്കാൻ ബി.ആർ.ടി സർവീസ് സജ്ജമാക്കാനാണ് അധികൃതരുടെ തീരുമാനം. ലോകകപ്പ് ആവുമ്പോഴേക്കും എണ്ണൂറോളം ഇലക്ട്രിക് ബസ്സുകളും ഖത്തറിലെ നിരത്തുകളിൽ ഇറങ്ങുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. അടുത്തിടെ അവസാനിച്ച അറബ് കപ്പിൽ ഇരുന്നൂറോളം ഇലക്ട്രിക് ബസ്സുകൾ ഉപയോഗിച്ചിരുന്നു.


Latest Related News