Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ചില മരുന്നുകള്‍ കൊവിഡ് ബാധയ്ക്ക് കാരണമാകും എന്ന പ്രചരണങ്ങള്‍ തെറ്റെന്ന് പൊതുജനാരോഗ്യ മന്ത്രാലയം

March 24, 2021

March 24, 2021

ദോഹ: ചില മരുന്നുകള്‍ ഉപയോഗിക്കുന്നത് കൊവിഡ് രോഗബാധയ്ക്ക് കാരണമാകുമെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ തെറ്റാണെന്ന് പൊതുജനാരോഗ്യ മന്ത്രാലയം. ഇത്തരത്തിലുള്ള ഒരു മുന്നറിയിപ്പോ സോഷ്യല്‍ മീഡിയ പോസ്‌റ്റോ പൊതുജനാരോഗ്യ മന്ത്രാലയം പുറത്തിറക്കിയിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. 

ഔദ്യോഗികമായ സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്തകളും വിവരങ്ങളും മാത്രമേ വിശ്വസിക്കാന്‍ പാടുള്ളൂവെന്ന് മന്ത്രാലയം ഓര്‍മ്മിപ്പിച്ചു. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ്, ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ എന്നിവ ഇതിനായി ഉപയോഗിക്കാമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. 

ചില പ്രത്യേക ഘടകങ്ങള്‍ അടങ്ങിയ മരുന്നുകള്‍ കൊറോണ വൈറസിനെ സജീവമാക്കുമെന്നും കൊവിഡ് രോഗബാധ ഉണ്ടാക്കുമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു എന്ന് പറയുന്ന പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഇതില്‍ ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ലോഗോയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

സംശയകരമായ ഇടങ്ങളില്‍ നിന്ന് വരുന്ന ഇത്തരം വ്യാജ പോസ്റ്റുകളെ കുറിച്ച് കരുതിയിരിക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍, പ്രത്യേകിച്ച് ചാറ്റുകളിലാണ് ഇത്തരം തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നത്. വ്യാജ മെസേജുകള്‍ ഷെയര്‍ ചെയ്യുന്നത് നിയമവിരുദ്ധമാണെന്നും കര്‍ശന നടപടികള്‍ക്ക് കാരണമാകുമെന്നും മന്ത്രാലയം ഓര്‍മ്മിപ്പിച്ചു. 


ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ് NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News