Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ ബൂസ്റ്റർ ഡോസ് വാക്സിന്റെ കാലാവധി 12 മാസമായി ഉയർത്തി

March 11, 2022

March 11, 2022

ദോഹ : ഖത്തറിൽ ബൂസ്റ്റർ ഡോസ് വാക്സിന് ഇനി 12 മാസത്തെ കാലാവധി ലഭിക്കുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. നേരത്തേ, ബൂസ്റ്റർ ഡോസ് സ്വീകരിച്ച വ്യക്തികൾക്ക് ഒൻപത് മാസം പ്രതിരോധശേഷി ഉണ്ടാവുമെന്നായിരുന്നു കണക്കാക്കിയിരുന്നത്. എന്നാൽ, പുതിയ പഠനങ്ങൾ പ്രകാരം, 12 മാസം വരെ ബൂസ്റ്റർ ഡോസിന് പ്രതിരോധശേഷിയുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ഇതിനാലാണ് വാക്സിന്റെ കാലാവധി കൂട്ടിയതെന്ന് അധികൃതർ വ്യക്തമാക്കി.

കോവിഡിൽ നിന്നും മുക്തരായ ആളുകൾക്കും 12 മാസത്തേക്ക് പ്രതിരോധശേഷി ഉണ്ടാവുമെന്നും മന്ത്രാലയം അറിയിച്ചു. കോവിഡ് ഭേദമായവർ വാക്സിൻ എടുത്തവരാണെങ്കിലും അല്ലെങ്കിലും, അസുഖം മാറിയ ദിവസം മുതൽ, 12 മാസത്തേക്ക് ഇവർക്ക് വാക്സിൻ എടുത്തവർക്കുള്ള അതേ ആനുകൂല്യങ്ങൾ ലഭിക്കും. വാക്സിൻ എടുക്കാൻ യോഗ്യരായ ആളുകൾ വാക്സിൻ എടുക്കാൻ സ്വമേധയാ മുന്നോട്ട് വരണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. 12 വയസ്സ് കഴിഞ്ഞ, രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ച് 6 മാസമായ ഏതൊരു വ്യക്തിയും ബൂസ്റ്റർ ഡോസിന് അർഹരാണ്.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News