Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
വന്ദേഭാരത് മിഷനിൽ ജൂലൈ എട്ടു മുതൽ ഒരാഴ്ച ദോഹയിൽ നിന്നും കേരളത്തിലേക്കുള്ള സർവീസുകൾ 

July 03, 2020

July 03, 2020

ദോഹ : ഖത്തറിൽ നിന്നും കേരളത്തിലേക്കുള്ള വന്ദേ ഭാരത് ഷെഡ്യുളിൽ ജൂലൈ എട്ടു മുതൽ 14 വരെയുള്ള ഒരാഴ്ച കേരളത്തിലേക്ക് ദിവസവും രണ്ടു സർവീസുകൾ ഉണ്ടാകും.ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രസിദ്ധീകരിച്ച ഷെഡ്യുൾ പ്രകാരം ജൂലൈ എട്ടിനാണ് ദോഹയിൽ നിന്നും കേരളത്തിലേക്കുള്ള സർവീസുകൾ ആരംഭിക്കുക.

ജൂലൈ എട്ടു മുതൽ 14 വരെയുള്ള ഷെഡ്യുൾ :

ജൂലൈ 8 : ദോഹ - തിരുവനന്തപുരം / രാവിലെ 10.15 

ജൂലൈ 8 : ദോഹ - കൊച്ചി / രാത്രി 10.10 

ജൂലൈ 9 : ദോഹ - കോഴിക്കോട് / രാവിലെ 10.05 

ജൂലൈ 9 : ദോഹ - കണ്ണൂർ / രാത്രി 9.25 

ജൂലൈ 10 : ദോഹ - തിരുവനന്തപുരം / രാവിലെ 10.15 

ജൂലൈ 10 : ദോഹ - കൊച്ചി / രാത്രി 10.10 

ജൂലൈ 11 : ദോഹ - കോഴിക്കോട് / രാവിലെ 10.05 

ജൂലൈ 11 : ദോഹ - കണ്ണൂർ / രാത്രി 9.25 

ജൂലൈ 12 : ദോഹ - തിരുവനന്തപുരം / രാവിലെ 10.15 

ജൂലൈ 12 : ദോഹ - കൊച്ചി / രാത്രി 10.10 

ജൂലൈ 13 : ദോഹ - കോഴിക്കോട് / രാവിലെ 10.05 

ജൂലൈ 13 : ദോഹ - കണ്ണൂർ / രാത്രി 10.10 

ജൂലൈ 14 : ദോഹ - തിരുവനന്തപുരം / രാവിലെ 10.15 

ജൂലൈ 14 : ദോഹ - കൊച്ചി / രാത്രി 10.10 

ഖത്തറില്‍ നിന്നുള്ള വന്ദേ ഭാരത് മിഷന്റെ നാലാം ഘട്ടത്തില്‍ ഇന്ത്യയിലേക്കുള്ള  ഇന്‍ഡിഗോ വിമാന സര്‍വീസുകളുടെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് ഇന്ന് വൈകുന്നേരം മുതല്‍ ആരംഭിക്കുമെന്ന് ഇൻഡിഗോ  അറിയിച്ചതിനെ തുടർന്ന് പലരും ഇന്ന് ബുക്ക് ചെയ്യാൻ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല.ചില സാങ്കേതിക കാരണങ്ങളാലാണ് ഇതിന് സാധിക്കാത്തതെന്നും ചില അപ്‌ഡേറ്റുകൾ കൂടി വരുത്തിയ ശേഷം പരമാവധി നാളെ മുതൽ തന്നെ ഇതിനുള്ള സൗകര്യമൊരുക്കുമെന്നും ഇൻഡിഗോ അധികൃതർ "ന്യൂസ്‌റൂ"മിനെ അറിയിച്ചിട്ടുണ്ട്.

കേരളത്തിലേക്കു മാത്രം 151 സര്‍വീസുകളാണ് നാലാം ഘട്ടത്തില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയിലെ ആറു സംസ്ഥാനങ്ങളിലേക്കായി ആകെ 193 സര്‍വീസുകളായിരിക്കും ഉണ്ടാവുക. ഓരോ ആഴ്ചയിലേയും ഷെഡ്യുളുകൾ അതാത് സമയങ്ങളിൽ www.newsroomme.com എന്ന വെബ്‌സൈറ്റിൽ ലഭ്യമാകും.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക   


Latest Related News