Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ദോഹയിൽ നിന്നുള്ള കണ്ണൂർ വിമാനം പുറപ്പെട്ടില്ല,യാത്ര അനിശ്ചിതമായി വൈകുന്നു 

June 14, 2020

June 14, 2020

ദോഹ : വന്ദേ ഭാരത് മിഷന്റെ ഭാഗമായി ഞായറാഴ്ച ഉച്ചക്ക്  ദോഹയിൽ നിന്ന് കണ്ണൂരിലേക്ക് പോകേണ്ടിയിരുന്ന വിമാനം അനിശ്ചിതമായി വൈകുന്നു.ഉച്ചയ്ക്ക് 2.45ന് പുറപ്പെടേണ്ടിയിരുന്ന ഐ.എക്സ് 1774 വിമാനമാണ് താത്കാലികമായി മുടങ്ങിയത്. സാങ്കേതിക തകരാറാണ് കാരണമായി പറയുന്നത്.വിമാനം എപ്പോൾ പുറപ്പെടുമെന്നത് സംബന്ധിച്ച് ഇപ്പോഴും യാത്രക്കാർക്ക് കൃത്യമായ വിവരം ലഭിച്ചിട്ടില്ല.വൈകീട്ട് 5.30 ഓടെ വിമാനം പുറപ്പെടുമെന്ന് എയർ ഇന്ത്യയുമായി ബന്ധപ്പെട്ട ചില ജീവനക്കാർ പറഞ്ഞതായി ഒരു യാത്രക്കാരി ന്യൂസ്‌റൂമിനെ അറിയിച്ചു.

കൈക്കുഞ്ഞുങ്ങളും ഗർഭിണികളും രോഗികളും ഉൾപെടെ 180 ഓളം യാത്രക്കാരാണ് വിമനത്താവളത്തിൽ  ഉള്ളത്.നാല് മണിക്കൂർ മുമ്പ് എത്തണമെന്ന് അറിയിച്ചതിനാൽ രാവിലെ പത്തു മണിക്ക് മുമ്പ് തന്നെ വിമാനത്താവളത്തിലെത്തിയവരാണ് ഇവരിൽ ഭൂരിഭാഗവും. 

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക  

 


Latest Related News