Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തർ യുണീഖ് സെവെൻസ് ഫുട്ബോൾ ടൂർണമെന്റ് സമാപിച്ചു, ആൽഫ എഫ്.സി ജേതാക്കൾ

February 26, 2022

February 26, 2022

ദോഹ : ജി.സി.സി. യിലെ ഇന്ത്യൻ നഴ്സുമാരുടെ ആദ്യ കൂട്ടായ്മയായ യുണീഖ് നഴ്സസ് സ്പോർട്സ് ഫിയസ്റ്റ 2021-22 ന്റെ ഭാഗമായി ഖത്തറിലെ ഇന്ത്യൻ നഴ്‌സുമാർക്കായി സംഘടിപ്പിച്ച സെവെൻസ് ഫുട്ബോൾ ടൂർണമെന്റ് സമാപിച്ചു. വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ നിന്നുള്ള 8  ടീമുകളിലായി 120 നഴ്സുമാർ പങ്കെടുത്ത വാശിയേറിയ മത്സരങ്ങളിൽ
ഖത്തർ റെഡ് ക്രെസന്റ് ഹെൽത്ത്‌ സെന്ററിലെ ആൽഫ എഫ്.സി വിജയികളും,  മെഡിക്കോസ് എഫ്. സി റണ്ണർ അപ്പുമായി.

പ്ലയെർ ഓഫ് ദി ടൂർണമെന്റ് ആയി നിസാർ കാമശ്ശേരിയെയും ബെസ്റ്റ് ഗോൾ കീപ്പറായി ഷഫീറിനെയും തിരഞ്ഞെടുത്തു. യുണീഖ് പാട്രണും വിഷൻ ഗ്രൂപ്പ്‌ എംഡി യുമായ ശ്രീ. നൗഫൽ NM, ഐ സി ബി എഫ് പ്രസിഡന്റ്‌ സിയാദ് ഉസ്മാൻ, ഇന്ത്യൻ സ്പോർട്സ് സെന്റർ വൈസ് പ്രസിഡന്റ്‌ ഷെജി, ഐ സി ബി എഫ് സെക്രട്ടറി സാബിത്, ഡോ. ഫുവാദ് തുടങ്ങിയവർ ചേർന്നാണ് ടൂർണമെന്റിന്റെ ഉദ്ഘാടനം നിർവഹിച്ചത്. UNIQ പ്രസിഡന്റ്‌ ശ്രീമതി മിനി സിബിയുടെ അധ്യക്ഷതയിൽ ചേർന്ന വർണാഭമായ സമാപന ചടങ്ങിൽ ബഹു: ഇന്ത്യൻ അംബാസിഡർ ഡോക്ടർ ദീപക് മിത്തൽ വിശിഷ്ടാഥിതിയാവുകയും വിജയികൾക്ക് ട്രോഫിയും ക്യാഷ് പ്രൈസും കൈമാറുകയും ചെയ്തു. ലുസൈൽ ഫുട്ബോൾ ക്ലബ്‌ പ്രസിഡന്റ്‌ നവാഫ്‌ അൽ മുദാക റണ്ണർ ട്രോഫിയും ക്യാഷ് പ്രൈസും കൈമാറി. ഇന്ത്യൻ എംബസി അറ്റാശെ ക്യാപ്റ്റൻ മോഹൻ, ISC പ്രസിഡന്റ്‌ ഡോ. മോഹൻ തോമസ്, IBPC പ്രസിഡന്റ്‌ ശ്രീ ജാഫർ യു സാദിക്ക്, ഐ സി സി പ്രസിഡന്റ്‌ PN ബാബുരാജ് തുടങ്ങി ഇന്ത്യൻ എംബസിയുടെ കീഴിൽ ഉള്ള വിവിധ അപക്സ് ബോഡി പ്രതിനിധികളും മറ്റ് കമ്മ്യൂണിറ്റി ലീഡേഴ്‌സും ചേർന്ന് വിജയികളെ ആദരിച്ചു.

കോവിഡ് മഹാമാരിക്കിടയിലെ മികവുറ്റ സേവനത്തിന് എച്ച് എം സി ആംബുലൻസ് ടീമിനെയും ഖത്തർ വാക്‌സിനേഷൻ സെന്റർ ഓപ്പറേഷണൽ മാനേജർ ലത്തീഫിനേയും ചടങ്ങിൽ ഇന്ത്യൻ അംബാസിഡർ ആദരിച്ചു. ഇന്ത്യൻ അംബാസിഡർക്കുള്ള സ്നേഹോപഹാരം പ്രസിഡന്റ്‌ ശ്രീ മിനി സിബി കൈമാറി. കുടുംബങ്ങൾക്കും കുട്ടികൾക്കുമായി പ്രത്യേകം ഒരുക്കിയ മത്സരങ്ങളും, വിനോദങ്ങളും കോവിഡ് കാല സേവനങ്ങൾക്കിടയിൽ നഴ്സിംഗ് കുടുംബംങ്ങൾക്ക് വലിയ പ്രചോദനവും സന്തോഷവും നൽകുന്നതാണെന്ന് കമ്മ്യൂണിറ്റി നേതാക്കൾ അഭിപ്രായപ്പെട്ടു. പങ്കെടുത്തവർക്കും സ്പോൺസേഴ്സിനും നന്ദിയും ഇന്ത്യൻ നഴ്സിംഗ് കമ്മ്യൂണിറ്റിയുടെ കായിക മികവിനായി ഇത്തരം സ്പോർട്സ് ഇവന്റുകൾ തുടർന്നും സംഘടിപ്പിക്കുമെന്നും കായിക വിഭാഗം തലവൻ ശ്രീ. നിസാർ ചെറുവത്ത് പറഞ്ഞു. ഖത്തർ 2022 ഫിഫ വേൾഡ് കപ്പ്‌ ഫുട്ബോളിന് ഇന്ത്യൻ നഴ്സുമാരുടെ പിന്തുണ അറിയിച്ചു കൊണ്ടുള്ള "NURSES SPORTS FIESTA 2022"  യുടെ അവസാന ഇവന്റ് ആയ ക്രിക്കറ്റ് ടൂർണമെന്റ് സീസൺ 2 വൈകാതെ നടക്കുമെന്ന് കായിക വിഭാഗം അംഗം ശ്രീ. അജ്മൽ ഷംസ് അറിയിച്ചു.


Latest Related News