Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തർ ലോകകപ്പ് അനുബന്ധ പ്രമേയം ഐക്യരാഷ്ട്രസഭ പാസാക്കി

April 10, 2022

April 10, 2022

ന്യൂയോർക്ക് : അറബ് മേഖലയിലെ പ്രഥമ ഫുട്‍ബോൾ ലോകകപ്പിന് വേദിയൊരുക്കുന്ന ഖത്തറിന് ഐക്യരാഷ്ട്രസഭയുടെ ആശംസ. ഒപ്പം, ലോകകപ്പിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട പ്രത്യേക പ്രമേയം സഭ പാസാക്കുകയും ചെയ്തു. ഖത്തർ അവതരിപ്പിച്ച പ്രമേയത്തെ 106 രാജ്യങ്ങളാണ് അനുകൂലിച്ചത്.

ലോകത്തിന്റെ നാനാഭാഗത്തും ആരാധകരുള്ള വിനോദമാണ് ഫുട്‍ബോൾ എന്നും, ലോകസമാധാനത്തിനായി ഫുട്‍ബോളിന് ഏറെ കാര്യങ്ങൾ ചെയ്യാനാവുമെന്നും ഐക്യരാഷ്ട്രസഭ വിലയിരുത്തി. പരിസ്ഥിതി അടക്കമുള്ള അനേകം കാര്യങ്ങളിൽ ലോകകപ്പ് സംഘാടനത്തിനിടെ ഖത്തർ ശ്രദ്ധ ചെലുത്തണമെന്നും ഐക്യരാഷ്ട്രസഭ നിർദ്ദേശിച്ചു. ഐക്യരാഷ്ട്രസഭയുടെ ഖത്തർ പ്രതിനിധി ഷെയ്ഖ ആലിയ അഹമ്മദ് ബിൻ സൈഫ് അൽ താനിയാണ് പ്രമേയം അവതരിപ്പിച്ചത്.


Latest Related News