Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
സവര്‍ക്കറെ അംഗീകരിക്കാത്തവരെ പരസ്യമായി തല്ലണമെന്ന് ഉദ്ദവ് താക്കറെ

August 23, 2019

August 23, 2019

മുംബൈ: വീര്‍ സവര്‍ക്കറില്‍ വിശ്വസിക്കാത്തവരെ പരസ്യമായി മര്‍ദിക്കണമെന്ന്ശിവസേന നേതാവ് ഉദ്ദവ് താക്കറെ. അദ്ദേഹത്തിന്റെ പോരാട്ടങ്ങളെ വിസ്മരിക്കുന്നവരാണ് അദ്ദേഹത്തെ അപമാനിക്കുന്നതെന്നുംതാക്കറെ അഭിപ്രായപ്പെട്ടു.

'വീര്‍ സവര്‍ക്കറില്‍ വിശ്വസിക്കാത്തവര്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതില്‍ സവര്‍ക്കറുടെ പ്രാധാന്യവും അദ്ദേഹത്തിന്റെ പ്രയത്നവും തിരിച്ചറിയുന്നില്ല.അങ്ങനെയുള്ളവര്‍ പരസ്യമായി മര്‍ദനമേല്‍ക്കേണ്ടവരാണ്.മുന്‍പ് രാഹുല്‍ഗാന്ധി പോലും അദ്ദേഹത്തെ അപമാനിച്ചിരുന്നു'- അദ്ദേഹം പറഞ്ഞു.

ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെ നോര്‍ത്ത് ക്യാമ്ബസില്‍എ.ബി.വി.പി. പ്രവര്‍ത്തകര്‍ സ്ഥാപിച്ചസവര്‍ക്കറുടെ പ്രതിമയില്‍ എന്‍.എസ്.യു നേതാക്കള്‍ കറുത്ത ചായമടിക്കുകയും ചെരുപ്പ് മാല ഇടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് താക്കറെയുടെ പ്രസ്താവന.


Latest Related News