Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഉപരോധം: പ്രതിസന്ധി പരിഹരിക്കാന്‍ അമേരിക്ക ശ്രമം തുടരുന്നതായി റിപ്പോര്‍ട്ട്

September 26, 2019

September 26, 2019

വാഷിങ്ടണ്‍: ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാന്‍ അമേരിക്ക ശ്രമങ്ങള്‍ നടത്തുന്നതായി യു.എസ് വൃത്തം. യു.എസ് നിയര്‍ ഈസ്റ്റേണ്‍ അഫേഴ്‌സ് അസിസ്റ്റന്റ് സെക്രട്ടറി ഡെവിഡ് ഷെങ്കര്‍ ആണ് ഇക്കാര്യം അറിയിച്ചത്.

വാര്‍ത്താ കുറിപ്പിലൂടെയാണ് ഡെവിഡ് ഷെങ്കര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രാദേശികമായ നിരവധി വിഷയങ്ങളെയും താല്‍പര്യങ്ങളെയും സംഘര്‍ഷം സാരമായി ബാധിച്ചിട്ടുണ്ടെന്ന് ഷെങ്കര്‍ പറഞ്ഞു. ഖത്തറിനെയും വിവിധ ഗള്‍ഫ് രാജ്യങ്ങളെയും ഒന്നിപ്പിക്കാനായി തങ്ങള്‍ പല ശ്രമങ്ങളും നടത്തിയിട്ടുണ്ട്. ഇപ്പോഴും ശ്രമങ്ങള്‍ തുടരുകയാണ്. മേഖലയിലെ യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കുകയാണ് ഗള്‍ഫ് പ്രതിസന്ധി ചെയ്തത്. അതുകൊണ്ടു തന്നെ പ്രശ്‌നങ്ങള്‍ പരിഹരിച്ചുവരികയാണ്-ഷെങ്കര്‍ സൂചിപ്പിച്ചു.

ജി.സി.സി അംഗരാജ്യങ്ങളിലെയും ഇറാഖ്, ജോര്‍ദാന്‍ എന്നിവയുടെയും വിദേശകാര്യ മന്ത്രിമാരുമായി യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കില്‍ വച്ചു കൂടിക്കാഴ്ച നടത്തിയിരുന്നു. യു.എന്‍ പൊതുസഭാ സമ്മേളനത്തിന്റെ ഇടവേളകളിലായിരുന്നു കൂടിക്കാഴ്ച. ഗള്‍ഫ് ഉപരോധം അടക്കം പശ്ചിമേഷ്യ നേരിടുന്ന പ്രശ്‌നങ്ങള്‍ തന്നെയായിരുന്നു നേതാക്കള്‍ പ്രധാനമായും ചര്‍ച്ച ചെയ്തത്.


Latest Related News