Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിലെ മൂന്ന് അമേരിക്കൻ സൈനിക ക്യാമ്പുകൾ ജോർദാനിലേക്ക് മാറ്റിയതായി റിപ്പോർട്ട്

July 03, 2021

July 03, 2021

ദോഹ : മധ്യപൂര്‍വ ദേശത്തെ അമേരിക്കയിലെ ഏറ്റവും വലിയ സൈനിക താവളങ്ങളിലൊന്നായ ദോഹയിലെ അല്‍ സൈലിയ്യ സൈനിക ക്യാംപ് അമേരിക്ക അടച്ചുപൂട്ടിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

. ഇതോടൊപ്പം അസ്സൈലിയ്യ സൗത്ത് ക്യാംപും ആയുധങ്ങള്‍ സൂക്ഷിച്ചിരുന്ന ഫാല്‍ക്കണ്‍ ക്യാംപും അടച്ചുപൂട്ടി. ഇവിടെയുള്ള ആയുധങ്ങളും സൈന്യവും ജോര്‍ദാനിലെ എയര്‍ ബേസിലേക്കാണ് മാറ്റിയതെന്ന് അമേരിക്കന്‍ സൈന്യം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.


മേഖലയിലെ സൈനിക ആവശ്യങ്ങള്‍ക്കുള്ള ആയുധങ്ങള്‍ ഖത്തറിലെ ഈ ക്യാംപുകളിലായിരുന്നു സംഭരിച്ചിരുന്നത്. ടാങ്കുകള്‍, യുദ്ധ വിമാനങ്ങള്‍, വിവിധ ആയുധങ്ങള്‍ തുടങ്ങിയ സൂക്ഷിക്കുന്നതിനുള്ള 27 ആയുധപ്പുരകള്‍ ഇവിടെ ഉണ്ടായിരുന്നു. ഇവ ജോര്‍ദാനിലെ ഏരിയ സപ്പോര്‍ട്ട് ഗ്രൂപ്പിലേക്കാണ് മാറ്റിയതെന്ന് യുഎസ് സെന്‍ട്രല്‍ കമാന്റ് പ്രസ്താവനയില്‍ അറിയിച്ചു. എന്നാല്‍ ഖത്തറിലെ മറ്റൊരു പ്രധാന യുഎസ് സൈനിക താവളമായ അല്‍ ഉദൈദ് എയര്‍ ബെയ്സ് പ്രവര്‍ത്തനം തുടരും.

പുതിയ ബൈഡന്‍ ഭരണകൂടത്തിന്റെ മേഖലയിലെ സൈനിക താല്‍പര്യങ്ങളിലുണ്ടായ മാറ്റമാണ് പുതിയ തീരുമാനത്തിനു പിന്നില്‍. സൗദി, ഇറാഖ്, കുവൈറ്റ് എന്നിവിടങ്ങളില്‍ വിന്യസിച്ചിരുന്ന പാട്രിയട്ട് മിസൈല്‍ ബാറ്ററികള്‍ ഉള്‍പ്പെടെയുള്ള സുപ്രധാന ആയുധങ്ങള്‍ കഴിഞ്ഞ മാസം അമേരിക്ക തിരിച്ചെടുത്തിരുന്നു. ചൈനയ്ക്കെതിരായ പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നായിരുന്നു അന്ന് യുഎസ് സൈന്യം അറിയിച്ചിരുന്നത്. ഇതിനു പുറമെ, 20 വര്‍ഷത്തമായി അഫ്ഗാനിസ്താനില്‍ തുടരുന്ന യുഎസ് സൈനികരെയും അമേരിക്ക പിന്‍വലിച്ചിരുന്നു.

 


Latest Related News