Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
പശ്ചിമേഷ്യൻ സംഘർഷം,അമേരിക്കൻ ഫുട്‍ബോൾ ടീമിന്റെ ഖത്തർ പര്യടനം റദ്ധാക്കി 

January 04, 2020

January 04, 2020

ദോഹ : അമേരിക്ക-ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കൻ ഫുട്ബോൾ ടീമിന്റെ ഖത്തറിലേക്കുള്ള യാത്ര റദ്ധാക്കിയതായി അൽ ജസീറ ഓൺലൈൻ റിപ്പോർട്ട് ചെയ്തു. നാളെ മുതൽ 20 ദിവസം ആസ്പയർ സോൺ സ്റ്റേഡിയത്തിൽ ശൈത്യകാല പരിശീലനത്തിനായി ദോഹയിലേക്ക് വരാനിരുന്നതായിരുന്നു അമേരിക്കൻ ടീം. എന്നാൽ ഗൾഫ് മേഖലയിലെ പുതിയ സാഹചര്യത്തിൽ ടീമിന്റെ പരിശീലനം ഫ്ലോറിഡയിലെ ബ്രാഡന്റൻ ഐഎംജി അക്കാദമിയിലേക്ക് മാറ്റുകയായിരുന്നു.

ഖത്തറിന്റെ ലോകോത്തര കായിക സൗകര്യങ്ങളും ആതിഥ്യമര്യാദയും അനുഭവിക്കാൻ അമേരിക്കൻ ടീമിന് സമീപ ഭാവിയിൽ മറ്റൊരു അവസരം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി പരിശീലകൻ ഗ്രെഗ് ബെർഹാൾട്ടർ പറഞ്ഞു. ഇതിനായി ഖത്തർ ഫുട്ബോൾ അസോസിയേഷനുമായി തുടർന്നും ബന്ധപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വെള്ളിയാഴ്ച ഇറാനിയൻ ഖുദ്സ് സേന മേധാവി കാസം സുലൈമാനി ഉൾപെടെ ഏഴുപേരെ അമേരിക്ക വ്യോമാക്രമണത്തിൽ കൊലപ്പെടുത്തിയതോടെയാണ് ഇറാനും അമേരിക്കക്കുമിടയിൽ സംഘർഷം രൂക്ഷമായത്. ഇതേതുടർന്ന് മുഴുവൻ ഗൾഫ് രാജ്യങ്ങളും കനത്ത ജാഗ്രതയിലാണ്. ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. നിലവിൽ പതിനായിരത്തോളം സൈനികരാണ് ഖത്തറിലെ അൽ ഉദൈദ് അമേരിക്കൻ സൈനിക താവളത്തിൽ ഉള്ളത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ഇനിയും ഒരു ഗ്രൂപ്പിലും അംഗങ്ങളല്ലാത്തവർ മാത്രം +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ വിവരം അറിയിക്കുക.


Latest Related News