Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
അമേരിക്കയുടെ അഫ്ഗാൻ സമാധാന ദൂതൻ വീണ്ടും ഖത്തർ സന്ദർശിക്കുന്നു

December 05, 2019

December 05, 2019

ദോഹ : അമേരിക്കയുടെ അഫ്ഗാൻ സമാധാന ദൂതൻ സൽമായ് ഖലീൽസാദ് ഉടൻ ഖത്തർ സന്ദർശിക്കുമെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. കാബൂൾ സന്ദർശനം പൂർത്തിയാക്കിയാണ് അഫ്ഗാൻ സമാധാന ചർച്ചകൾക്കായി അദ്ദേഹം ദോഹയിൽ എത്തുന്നത്. ഖത്തറിന്റെ മധ്യസ്ഥതയിൽ കഴിഞ്ഞ കുറെ ദിവസങ്ങളായി തുടരുന്ന അഫ്ഗാൻ-താലിബാൻ സമാധാന ചർച്ചകൾക്കായാണ് അമേരിക്കയുടെ അഫ്ഗാൻ പ്രത്യേക പ്രതിനിധി വീണ്ടും ദോഹയിൽ എത്തുന്നത്.

അഫ്‌ഗാനിൽ സമാധാനം പുനഃസ്ഥാപിക്കാൻ ലക്ഷ്യമിട്ട് ഈ വർഷം തുടക്കത്തിൽ ആരംഭിച്ച സമാധാന ചർച്ചകൾ പിന്നീട് നിർത്തിവെക്കുകയായിരുന്നു. താലിബാൻ ആക്രമണത്തിൽ ഒരു അമേരിക്കൻ സൈനികൻ കൊല്ലപ്പെട്ടതിനെ തുടർന്നാണ് കഴിഞ്ഞ സെപ്തംബറിൽ സമാധാന ചർച്ചകൾ നിർത്തിവെച്ചതായി ട്രംപ് അറിയിച്ചത്. എന്നാൽ കഴിഞ്ഞ വ്യാഴാഴ്ച അഫ്‌ഗാനിസ്ഥാനിലെ അമേരിക്കൻ സൈനിക ക്യാംപിൽ നടത്തിയ മിന്നൽ സന്ദർശനത്തിനിടെ രണ്ടു മാസത്തെ ഇടവേളക്ക് ശേഷം താലിബാനുമായുള്ള സമാധാന ചർച്ചകൾ പുനരാരംഭിച്ചതായി പ്രസിഡന്റ് ട്രംപ് വെളിപ്പെടുത്തിയിരുന്നു. താലിബാൻ വക്താവ് സബീനുള്ള മുജാഹിദും പിന്നീട് ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.


Latest Related News