Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
അമേരിക്ക - താലിബാൻ സമാധാന ചർച്ച: പ്രത്യേക ദൂതൻ വീണ്ടും ദോഹയിലെത്തും

August 21, 2019

August 21, 2019

ദോഹ: അഫ്ഗാനും അമേരിക്കയ്ക്കുമിടയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഖത്തറിന്റെ മധ്യസ്ഥയിലുള്ള ചർച്ചകൾ പുനരാരംഭിക്കുന്നു. ഇതിനായി യു.എസ് പ്രത്യേക ദൂതന്‍ വീണ്ടും ഖത്തറിലെത്തുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.കഴിഞ്ഞയാഴ്ച സമാപിച്ച എട്ടാംഘട്ട അനുരഞ്ജന ചര്‍ച്ച കാര്യമായ തീരുമാനങ്ങളില്ലാതെ പിരിഞ്ഞതിനു പിറകെയാണ് അമേരിക്കയുടെ അഫ്ഗാന്‍കാര്യ ദൂതന്‍ സല്‍മായ് ഖലീല്‍സാദ് ദോഹയിലെത്തി ചര്‍ച്ച പുനരാരംഭിക്കാനുള്ള നീക്കം നടത്തുന്നത്.

ഖത്തറിലെത്തുന്നതിനു മുന്‍പ് അഫ്ഗാനില്‍ സര്‍ക്കാര്‍ നേതൃത്വവുമായി ഖലീല്‍സാദ് ചര്‍ച്ച നടത്തും. തുടര്‍ന്ന് ദോഹയിലെത്തി താലിബാന്‍ നേതാക്കളുമായി ചര്‍ച്ച തുടരുമെന്നാണ് അറിയുന്നത്. 18 വര്‍ഷം നീണ്ട സൈനിക ഇടപെടല്‍ അവസാനിപ്പിച്ച് രാജ്യത്ത് പൂര്‍ണ സമാധാനം പുനസ്ഥാപിക്കാൻ തന്നെയാണ് ഇത്തവണയും ചര്‍ച്ചകളിലൂടെ ലക്ഷ്യമിടുന്നതെന്ന് യു.എസ് വിദേശകാര്യ വകുപ്പ് പ്രസ്താവനയില്‍ വ്യക്തമാക്കി.

കഴിഞ്ഞയാഴ്ച പിരിഞ്ഞ അവസാനത്തെ താലിബാന്‍-യു.എസ് അനുരഞ്ജന ചര്‍ച്ചയില്‍ പ്രതീക്ഷിച്ച പോലെ അന്തിമ തീരുമാനങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാലും ഇത് അഫ്ഗാനിലെ ആഭ്യന്തര സംഘർഷങ്ങളുടെ അവസാന വര്‍ഷമാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് ഖലീല്‍സാദ് ട്വീറ്റ് ചെയ്തിരുന്നു.


Latest Related News