Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
യുനെസ്‌കോയില്‍ ഖത്തര്‍ ലോകകപ്പ് സ്റ്റേഡിയങ്ങളുടെ പ്രദര്‍ശനം

November 11, 2019

November 11, 2019

പാരീസ്: ഖത്തറില്‍ നടക്കുന്ന 2022 ഫിഫ ലോകകപ്പ് ഫുട്‌ബോളിനായി സജ്ജമാകുന്ന സ്‌റ്റേഡിയങ്ങള്‍ യുനെസ്‌കോ ആസ്ഥാനത്ത് പ്രദര്‍ശിപ്പിച്ചു. യുനെസ്‌കോയിലെ ഖത്തര്‍ സ്ഥിര സംഘത്തിന്റെ കാര്യാലയവുമായി സഹകരിച്ച് ഫ്രാന്‍സിലെ ഖത്തര്‍ എംബസിയാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്.

ലോകകപ്പ് സ്റ്റേഡിയങ്ങളുടെ പ്രദര്‍ശനമടക്കമുള്ള സ്വീകരണ പരിപാടിയാണ് ഖത്തര്‍ എംബസി യുനെസ്‌കോ ആസ്ഥാനത്ത് ഒരുക്കിയത്. വിവിധ യുനെസ്‌കോ അംഗരാജ്യങ്ങളിൽ നിന്നുള്ള സ്ഥാനപതിമാര്‍, യുനെസ്‌കോ ഡയരക്ടര്‍ ജനറലിന്റെ പ്രതിനിധി, സെക്രട്ടറിയേറ്റ് അംഗങ്ങള്‍ തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.

2010ല്‍ ലോകകപ്പിന് ആതിഥ്യമരുളാനുള്ള അവകാശം സ്വന്തമാക്കിയ ഘട്ടത്തില്‍ തന്നെ ഏറ്റവും വിജയകരമായ ചാംപ്യന്‍ഷിപ്പുകളില്‍ ഒന്നാക്കി ടൂര്‍ണമെന്റിനെ മാറ്റുമെന്ന് ഖത്തര്‍ പ്രതിജ്ഞ ചെയ്തതാണെന്ന് ഫ്രാന്‍സിലെ ഖത്തര്‍ അംബാസഡര്‍ ശൈഖ് അലി ബിന്‍ ജാസിം ആല്‍ഥാനി പറഞ്ഞു. സ്റ്റേഡിയം നിര്‍മാണത്തിന്റെ ഭാഗമാകുന്ന എല്ലാ തൊഴിലാളികളുടെയും മനുഷ്യാവകാശങ്ങൾ ഉറപ്പുനല്‍കുമെന്നും അവര്‍ക്കു വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിര്‍ദിഷ്ട സമയത്തിനു മുമ്പ് തന്നെ സ്റ്റേഡിയങ്ങളുടെയും അനുബന്ധ സജ്ജീകരണങ്ങളുടെയും നിർമാണം പൂര്‍ത്തിയാക്കുമെന്നും ശൈഖ് അലി ബിന്‍ ജാസിം അറിയിച്ചു.

ഹമദ് വിമാനത്താവളത്തിന്റെ നവീകരണ പദ്ധതികള്‍, എല്ലാ സ്റ്റേഡിയങ്ങളെയും ബന്ധിപ്പിച്ചു കൊണ്ടുള്ള ഹൈസ്പീഡ് ട്രെയിന്‍ ലൈന്‍, നിരവധി വരികളുള്ള ഹൈവേകളും പാലങ്ങളും ലോകകപ്പിന്റെ ഭാഗമായി ഒരുങ്ങുന്നുണ്ടെന്നും ശൈഖ് അലി ബിന്‍ ജാസിം ആല്‍ഥാനി സൂചിപ്പിച്ചു.
ന്യൂസ്റൂം വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന വാട്സ്ആപ് നമ്പറിൽ ബന്ധപ്പെടുക 
 


Latest Related News