Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തർ തന്നെ മുന്നിൽ, റമദാനിൽ അഭയാർഥികളുടെ പുനരധിവാസത്തിനായി മുസ്‌ലിം രാജ്യങ്ങളിൽ നിന്നുള്ള സംഭാവന വർധിക്കുന്നതായി ഐക്യരാഷ്ട്ര സഭ

March 25, 2023

March 25, 2023

ന്യൂസ്‌റൂം ബ്യുറോ 

ജനീവ: അഭയാര്‍ഥികളുടെ സഹായത്തിനായി മുസ്ലിംകളില്‍ നിന്നുള്ള സംഭാവനകള്‍ വര്‍ധിക്കുന്നതായി ഐക്യരാഷ്ട്ര സഭ.
റമദാനില്‍ കൂടുതല്‍ ഫണ്ട് വരുമെന്ന പ്രതീക്ഷയിലാണ് യുഎന്‍ അഭയാര്‍ഥി ഏജന്‍സിയായ യുഎന്‍എച്ച്‌സിആര്‍ (UNHCR). കഴിഞ്ഞ വര്‍ഷം റമദാനില്‍ മാത്രം 20 മില്യണ്‍ ഡോളറിലധികം സമാഹരിച്ചതായും ഈ വര്‍ഷം അത് മറികടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതര്‍ അറിയിച്ചു.

മുസ്ലിംകളില്‍ നിന്നുള്ള ധനസഹായങ്ങള്‍ സമാഹരിക്കാന്‍ ലക്ഷ്യമിട്ടുള്ള പ്ലാറ്റ്‌ഫോം വഴി അഭയാര്‍ഥി പ്രവര്‍ത്തനങ്ങള്‍ക്ക് നല്ലൊരുതുക ലഭിക്കുന്നുണ്ടെന്ന് യുഎന്‍ അറിയിച്ചു. ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ഥി പ്രവര്‍ത്തനങ്ങള്‍ക്ക് ഇസ്‌ലാമിലെ നിര്‍ബന്ധിത ദാനധര്‍മങ്ങള്‍ കൂടുതല്‍ സഹായിക്കുന്നുണ്ടെന്നും ഏജന്‍സി വ്യക്തമാക്കി.

2017-ല്‍ ആദ്യമായി പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചത് മുതല്‍, യുഎന്‍എച്ച്‌സിആറിന്റെ അഭയാര്‍ഥി ഫണ്ടിലേക്ക് ഇസ്ലാമിന്റെ അഞ്ച് സ്തംഭങ്ങളിലൊന്നായ സകാത്തില്‍ നിന്നും ദാനധര്‍മത്തില്‍ (സ്വദഖ) നിന്നുമായി ഏകദേശം 200 മില്യണ്‍ ഡോളര്‍ സമാഹരിക്കാനായി. മുസ്‌ലിംകള്‍ തങ്ങളുടെ സമ്പാദ്യത്തിന്റെയും സമ്പത്തിന്റെയും   ഏകദേശം 2.5 ശതമാനം ഓരോ വര്‍ഷവും നിര്‍ബന്ധ ദാനമായി നല്‍കുന്നതാണ് സകാത്ത്.

'കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍, പ്രധാനമായും മുസ്ലീം രാജ്യങ്ങളിലെ ആറ് ദശലക്ഷം ആളുകളെ സകാത്തും സദഖയും ഉപയോഗിച്ച്‌ സഹായിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു', ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളിലെ യുഎന്‍എച്ച്‌സിആര്‍ പ്രതിനിധി ഖാലിദ് ഖലീഫ ജനീവയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ബംഗ്ലാദേശിലെ റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍, യെമനിലെ കുടിയിറക്കപ്പെട്ടവര്‍, ലെബനനിലെ സിറിയന്‍ അഭയാര്‍ഥികള്‍ എന്നിവര്‍ക്കാണ് പ്രധാനമായും സഹായം തുണയായത്.

മൊത്തത്തില്‍, 26 രാജ്യങ്ങളിലായി പണ സഹായവും മറ്റ് സഹായങ്ങളും കൈമാറി. കഴിഞ്ഞ വര്‍ഷം ഫണ്ടിന് സകാത്ത് സംഭാവനയായി 21.3 മില്യണ്‍ ഡോളറും സദഖ സംഭാവനയായി 16.7 മില്യണ്‍ ഡോളറും ലഭിച്ചതായി യുഎന്‍എച്ച്‌സിആര്‍ അറിയിച്ചു. 'പ്രധാനമായും മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിലേക്കാണ് സഹായങ്ങള്‍ കൈമാറിയത, ഞങ്ങള്‍ മുസ്ലീങ്ങളെ മാത്രം സഹായിക്കുന്നില്ല, ഗുണഭോക്താക്കളെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കുന്നില്ല', ഖലീഫ പറഞ്ഞു.

ഇതുവരെ, ഖത്തറിലെ ഷെയ്ഖ് താനി ബിന്‍ അബ്ദുല്ല ബിന്‍ താനി അല്‍താനിയാണ് ഫണ്ടിലേക്ക് ഏറ്റവും വലിയ സംഭാവന നല്‍കിയത്, നാളിതുവരെ 110 മില്യണ്‍ ഡോളര്‍ അല്ലെങ്കില്‍ മൊത്തം സംഭാവനയുടെ പകുതിയിലധികം അദ്ദേഹം നല്‍കിയിട്ടുണ്ട്.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/BA70KEJMeBmGW92ahNcBva


Latest Related News