Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഇസ്രായേൽ വാദം പൊളിഞ്ഞു,സൈന്യത്തിന്റെ വെടിയേറ്റാണ് അൽജസീറ മാധ്യമപ്രവർത്തക കൊല്ലപ്പെട്ടതെന്ന് യു.എൻ.അന്വേഷണ റിപ്പോർട്ട്

June 24, 2022

June 24, 2022

ജനീവ : അൽ ജസീറ മാധ്യമപ്രവർത്തക ഷിറീൻ അബു അഖ്‌ലെ  ഇസ്രായേൽ സുരക്ഷാ വിഭാഗത്തിന്റെ വെടിയേറ്റാണ് കൊല്ലപ്പെട്ടതെന്ന് യുഎൻ അന്വേഷണത്തിൽ കണ്ടെത്തി.ഇക്കഴിഞ്ഞ മെയ് 11 ന് വെസ്റ്റ് ബാങ്കിന്റെ വടക്കൻ ഭാഗത്തുള്ള ജെനിൻ അഭയാർത്ഥി ക്യാമ്പിൽ ഇസ്രായേൽ സൈന്യം നടത്തിയ ഒഴിപ്പിക്കൽ റിപ്പോർട്ട് ചെയ്യുന്നതിനിടെ 'പ്രസ്സ്'  എന്ന് എഴുതിയ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും ഹെൽമറ്റും ധരിച്ച ഫലസ്തീൻ-അമേരിക്കൻ മാധ്യമപ്രവർത്തകയെ ഇസ്രായേൽ സൈന്യം വെടിവെച്ചു കൊന്നത്.എന്നാൽ ഫലസ്തീൻ പോരാളികളുടെ വെടിയേറ്റാണ് ഷിറിൻ അബു അഖ്‌ലെ  കൊല്ലപ്പെട്ടതെന്നായിരുന്നു ഇസ്രായേലിന്റെ വിശദീകരണം.

'ഞങ്ങൾ ശേഖരിച്ച എല്ലാ വിവരങ്ങളുടെയും അടിസ്ഥാനത്തിൽ അബു അഖ്‌ലെ മരിക്കുകയും  സഹപ്രവർത്തകൻ അലി സമ്മൂദിക്ക് പരിക്കേൽക്കുകയും ചെയ്തത് ഇസ്രായേൽ സുരക്ഷാ സേനയുടെ വെടിയേറ്റാണെന്നും സായുധരായ ഫലസ്തീനികളുടെ വിവേചനരഹിതമായ വെടിവയ്പ്പിൽ അല്ലെന്നും കണ്ടെത്തി'-യുഎൻ മനുഷ്യാവകാശ ഓഫീസ് (ഒഎച്ച്‌സിഎച്ച്ആർ) വക്താവ് രവിന ഷംദസാനി വെള്ളിയാഴ്ച ജനീവയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.വിഷയത്തിൽ ഇസ്രായേൽ അധികാരികൾ ക്രിമിനൽ അന്വേഷണം നടത്താത്തത് വലിയ അസ്വസ്ഥത ഉണ്ടാക്കുന്നതായും അവർ പറഞ്ഞു.

യുഎൻ മനുഷ്യാവകാശ ഓഫീസ്  സംഭവത്തെക്കുറിച്ചുള്ള സ്വതന്ത്ര അന്വേഷണം ഇതോടെ അവസാനിപ്പിക്കുകയാണെന്നും അവർ പറഞ്ഞു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News