Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
ഇന്ത്യയിലെ പൗരത്വ ഭേദഗതി ബില്‍ ഗൗരവമായി നിരീക്ഷിച്ചു വരികയാണെന്ന് യുഎന്‍

December 13, 2019

December 13, 2019

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ഇരു സഭകളും പാസാക്കുകയും രാഷ്ട്രപതി അംഗീകാരം നല്‍കുകയും ചെയ്ത പൗരത്വ ഭേദഗതി ബില്ലിന്റെ സാഹചര്യം വിലയിരുത്തുകയാണെന്ന് യുഎന്‍. നിയമത്തിന്റെ അനന്തരഫലങ്ങള്‍ ഗൗരവമായി നിരീക്ഷിച്ചു വരികയാണ്. ഇതുമായി ബന്ധപ്പെട്ട മനുഷ്യാവകാശ പ്രശ്‌നങ്ങളേക്കുറിച്ചും ബന്ധപ്പെട്ടവര്‍ ആശങ്ക അറിയിച്ചിട്ടുണ്ടെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിന്റെ ഡെപ്യൂട്ടി വക്താവ് ഫറാ ഹഖ് വ്യക്തമാക്കി.

ബംഗ്ലാദേശ് അടക്കമുള്ള അയല്‍ രാജ്യങ്ങള്‍ ആശങ്കയറിയിച്ച സാഹചര്യത്തില്‍ കൂടിയാണ് ഐക്യരാഷ്ട്ര സഭയുടെ അഭിപ്രായപ്രകടനം. പൗരത്വ ഭേദഗതി ബില്ലിന്റെ പ്രത്യാഘാതങ്ങള്‍ ഐക്യരാഷ്ട്ര സഭ ഗൗരവമായി നിരീക്ഷിച്ചു വരികയാണ്. ബില്‍ പാസ്സായതിന് ശേഷം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധങ്ങള്‍ വ്യാപിച്ചതായി വിവരം ലഭിച്ചിട്ടുണ്ടെന്നും യുഎന്‍ വ്യക്തമാക്കി.

ഇരുസഭകളും പാസ്സാക്കിയ ബില്‍ വ്യാഴാഴ്ച രാത്രിയാണ് രാഷ്ടപതി അംഗീകരിച്ചത്. അതേസമയം അസമിലും മറ്റ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും പ്രതിഷേധം കനക്കുകയാണ്. അസമില്‍ പൗരത്വ നിയമത്തിനെതിരേ പ്രക്ഷോഭം കനത്തതിനെത്തുടര്‍ന്ന് ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ കൂടുതല്‍ മേഖലകളില്‍ റദ്ദാക്കിയതായി റിപോര്‍ട്ടുകളുണ്ട്.

ഇതിനിടെ,ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയുടെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി.ഇന്ത്യന്‍ പാര്‍ലമെന്‍റ് പാസാക്കിയ പൗരത്വ ഭേദഗതി ബില്ലിനെതിരെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളായ അസമിലും ത്രിപുരയിലും പ്രതിഷേധം കനത്തതോടെയാണ് പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദര്‍ശനം റദ്ദാക്കാനുള്ള തീരുമാനവുമായി ജപ്പാന്‍ മുന്നോട്ടു വന്നത്.

ഇന്ന് ഇന്ത്യയിലെത്താനിരുന്ന ജാപ്പനീസ് പ്രതിനിധി സംഘവും തങ്ങളുടെ ടിക്കറ്റ് റദ്ദാക്കിയതായാണ് റിപ്പോര്‍ട്ട്.


Latest Related News