Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തർ ലോകകപ്പ്,സുരക്ഷയൊരുക്കാൻ ബ്രിട്ടീഷ് യുദ്ധവിമാനങ്ങളും യുദ്ധക്കപ്പലുകളും ദോഹയിലെത്തും

May 30, 2022

May 30, 2022

ദോഹ: നവംബറിൽ നടക്കാനിരിക്കുന്ന ഫിഫാ ലോക കപ്പിന് സുരക്ഷയൊരുക്കാൻ ബ്രിട്ടീഷ് യുദ്ധവിമാനങ്ങളും യുദ്ധക്കപ്പലുകളും ഖത്തറിലെത്തും.ഖത്തർ പോലീസിനെ സഹായിക്കാൻ ബ്രിട്ടീഷ് സൈന്യവും ഉണ്ടായിരിക്കുമെന്ന് ബ്രിട്ടീഷ് പ്രതിരോധകാര്യ മന്ത്രി ബെൻ വാലസ് അറിയിച്ചതായാണ് ബ്രിട്ടനിലെ പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.കഴിഞ്ഞ വാരം ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി നടത്തിയ ബ്രിട്ടൻ സന്ദർശനത്തിനിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച ധാരണയിൽ എത്തിയത്.

ടൂർണമെന്റ് സമയത്ത് ആകാശത്തും കടലിലും സുരക്ഷയൊരുക്കാനും ഭീകരാക്രമണങ്ങൾ തടയാനും ഈ സന്നാഹങ്ങൾ ഖത്തറിനൊപ്പം ചേരും.

ആദ്യമായാണ്ലോക കപ്പ് നടത്തുന്ന ഒരു രാജ്യത്തിന്  ബ്രിട്ടൺ ഇതുപോലൊരു സുരക്ഷ നൽകുന്നതെന്നും ടൈഫൂൺ യുദ്ധവിമാനങ്ങൾ ഖത്തർ എയർ ഫോഴ്‌സുമായി ചേർന്ന് ലോക ഫുട്ബോൾ മാമാങ്കത്തിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്തുമെന്നും ബെൻ വാലസ് പറഞ്ഞു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News