Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
സൗദി ചാനലിലെ വ്യാജ ദൃശ്യം,യു.കെ കോടതി വിധി ഖത്തർ എയർവേയ്‌സിന്റെ അനുകൂലം 

November 09, 2020

November 09, 2020

ഖത്തർ : സൗദിയുടെ ഉടമസ്ഥതയിലുള്ള ടെലിവിഷന്‍ ചാനലായ അല്‍ അറേബ്യയ്‌ക്കെതിരായ കേസില്‍ യു.കെ കോടതി ഖത്തർ എയർവേയ്‌സിന്റെ അനുകൂലമായി വിധി പുറപ്പെടുവിച്ചു.2017 ആഗസ്റ്റില്‍ ചാനല്‍ സംപ്രേക്ഷണം ചെയ്ത വീഡിയോ ഫൂട്ടേജാണ് കേസിന് ആധാരം. ഖത്തര്‍ എയര്‍വെയ്‌സിന്റെ വിമാനത്തെ യുദ്ധവിമാനം വെടിവെച്ച് വീഴ്ത്തുന്ന വീഡിയോ ദൃശ്യമാണ് ചാനൽ പുറത്തു വിട്ടത്.സൗദി അറേബ്യ ഖത്തരി യാത്രാ വിമാനത്തെ ആകാശത്ത് വെടിവച്ചിടുമെന്ന മുന്നറിയിപ്പാണ് ഈ വീഡിയോ എന്നാണ് അന്ന് ബ്രിട്ടനിലെ ഡെയ്‌ലി മെയില്‍ വിശേഷിപ്പിച്ചത്.
ഇതേത്തുടർന്നാണ്  തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോ സംപ്രേക്ഷണം ചെയ്തു എന്നാരോപിച്ച്‌  ഖത്തര്‍ എയര്‍വെയ്‌സ് അല്‍ അറേബ്യ ചാനലിനെതിരെ രാജ്യാന്തര കോടതിയെ സമീപിച്ചത്. യാത്രക്കാരെ ഖത്തര്‍ എയര്‍വെയ്‌സില്‍ നിന്ന് അകറ്റുന്നതിനുള്ള പ്രചാരണ തന്ത്രത്തിന്റെ ഭാഗമാണ് ഈ വീഡിയോ എന്നായിരുന്നുഖത്തർ എയർവേയ്‌സിന്റെ പരാതി.ഖത്തര്‍ എയര്‍വെയ്‌സിനെ അപകീർത്തിപ്പെടുത്താൻ ലക്ഷ്യമാക്കിയാണ് ഇത്തരമൊരു വീഡിയോ തയാറാക്കിയതെന്ന് കോടതി കണ്ടെത്തി.അതേസമയം, കേസ് ദുബൈ കോടതിയിലേക്ക് മാറ്റണമെന്ന അല്‍ അറബിയയുടെ വാദം ബ്രിട്ടീഷ് കോടതി തള്ളി. യുഎഇ ഖത്തറിനെതിരേ ശത്രുതാപരമായ നിലപാട് തുടരുന്ന സാഹചര്യമാണ് തുടരുന്നതെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി.

കേസില്‍ യു.കെ കോടതിയുടെ അധികാരപരിധി ചോദ്യം ചെയ്ത് കൊണ്ടുള്ള അല്‍ അറേബ്യ ചാനലിന്റെ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ വിധി വന്നത്. മൂന്നു ദിവസം വാദം കേട്ട ശേഷമാണ് കോടതി ഈ വിധി പുറപ്പെടുവിച്ചത്.

2017 ജൂണിലായിരുന്നു സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റിന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്ര-വാണിജ്യ ബന്ധങ്ങള്‍ വിഛേദിച്ചത്. കൂടാതെ കരമാര്‍ഗവും കടല്‍മാര്‍ഗവും ആകാശമാര്‍ഗവുമുള്ള ഉപരോധവും ഖത്തറിനെതിരെ ഏർപ്പെടുത്തി. ഇതിന്റെ പശ്ചാത്തലത്തിലാണ് ഖത്തര്‍ എയര്‍വെയ്‌സിന്റെ വിമാനം വെടി വെച്ചിടുന്നതായുള്ള വീഡിയോ സംപ്രേക്ഷണം ചെയ്യപ്പെട്ടത്. വീഡിയോ വ്യാജമാണെന്നും യാത്രക്കാരെ തങ്ങളില്‍ നിന്ന് അകറ്റാന്‍ ലക്ഷ്യമിട്ടാണ് ഇത് സംപ്രേക്ഷണം ചെയ്തതെന്നും ഖത്തറിന്റെ ദേശീയ വിമാന കമ്പനിയായ ഖത്തര്‍ എയര്‍വെയ്‌സ് പറഞ്ഞിരുന്നു.

ഇതുപോലെ അസത്യങ്ങളില്‍ ഊന്നിയതും രാഷ്ട്രീയ പേരിതവുമായ ആക്രമണങ്ങളില്‍ നിന്ന് ഖത്തര്‍ എയര്‍വെയ്‌സിനെ സംരക്ഷിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് കോടതി വിധി വന്ന ശേഷം ഖത്തര്‍ എയര്‍വെയ്‌സ് ചീഫ് എക്‌സിക്യുട്ടീവ് അക്ബര്‍ അല്‍ ബേക്കർ പ്രതികരിച്ചു.കേസില്‍ യു.കെ കോടതി തങ്ങള്‍ക്ക് നീതി ലഭ്യമാക്കുമെന്ന ആത്മവിശ്വാസമുണ്ട്. ഇപ്പോള്‍ വന്ന കോടതിവിധിയെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.. നീതി തേടിയുള്ള ഖത്തര്‍ എയര്‍വെയ്‌സിന്റെ നീക്കങ്ങളിലെ സുപ്രധാന ചുവടുവെയ്പ്പാണ് ഈ വിധിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News