Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
രോഗലക്ഷണങ്ങൾ കൂടുതൽ ഗുരുതരം, ഖത്തറിൽ വ്യാപിക്കുന്നത് കൊറോണാ വൈറസിന്റെ യു.കെ-ദക്ഷിണാഫ്രിക്കൻ വകഭേദമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം 

April 08, 2021

April 08, 2021

ദോഹ : യു.കെയിൽ നിന്നും ദക്ഷിണാഫ്രിക്കയിൽ നിന്നുമുള്ള വകഭേദം വന്ന കൊറോണാ വൈറസുകളാണ് നിലവിൽ ഖത്തറിൽ വ്യാപിക്കുന്നതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.കഴിഞ്ഞ ദിവസം രാത്രി ദോഹയിൽ വിളിച്ചുചേർത്ത വിവിധ മന്ത്രാലയങ്ങളുടെ സംയുക്ത വാർത്താ സമ്മേളനത്തിൽ നാഷണൽ ഹെൽത്ത് സ്ട്രാറ്റജിക് ഗ്രൂപ് ചെയർമാൻ ഡോ.അബ്ദുൽ ലത്തീഫ് അൽ ഖാലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

 

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പുതിയ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ടായിട്ടുണ്ട് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രതിദിനം 900 ൽ അധികം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.കോവിഡ് വ്യാപനത്തിന്റെ തുടക്കത്തിൽ കണ്ടതിൽ നിന്ന് വ്യത്യസ്തമായി തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ രാജ്യങ്ങളിൽ നിന്നും രഎത്തുന്നവർക്കും കർശനമായ കൊറന്റൈൻ വ്യവസ്ഥകൾ നടപ്പാക്കിയിട്ടും കോവിഡിന്റെ ദക്ഷിണാഫ്രിക്കൻ വകഭേദം രാജ്യത്ത് എത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

പുതുതായി കണ്ടെത്തിയ രണ്ടു വകഭേദങ്ങളും കുറേകൂടി തീവ്രവും കഠിനവുമായ രോഗലക്ഷണങ്ങളാണ് പ്രകടിപ്പിക്കുന്നത്.കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ രോഗവ്യാപന തോതിൽ ദക്ഷിണാഫ്രിക്കൻ വകഭേദം കാര്യമായ പങ്കുവഹിച്ചതായും അദ്ദേഹം പറഞ്ഞു.അതേസമയം,ആശുപത്രിയിൽ ചികിത്സ ആവശ്യമുള്ളവരുടെ എണ്ണം ഗണ്യമായ വര്ധനവുണ്ടായിട്ടും മതിയായ ചികിത്സാ സൗകര്യങ്ങൾ ഒരുക്കാൻ രാജ്യത്തെ ആരോഗ്യസംരക്ഷണ സംവിധാനങ്ങൾക്ക് കഴിയുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഖത്തറിൽ ബുധനാഴ്ച എട്ടു പേരാണ് കോവിഡ് ബാധിച്ചു ചികിത്സയിലിരിക്കെ മരണപ്പെട്ടത്.940 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.ഇതേതുടർന്ന് വെള്ളിയാഴ്ച മുതൽ രാജ്യത്ത് നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കിയിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News