Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിനും യു.എ.ഇക്കുമിടയിൽ മഞ്ഞുരുകുന്നു,ഖത്തർ അമീറും യുഎഇ പ്രതിനിധിയും കൂടിക്കാഴ്ച്ച നടത്തി

August 26, 2021

August 26, 2021

ദോഹ : നീണ്ട നാല് വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഖത്തർ അമീർ ഷെയ്ഖ് തമിം ബിൻ ഹമദ് അൽതാനി യുഎഇ പ്രതിനിധിയുമായി കൂടിക്കാഴ്ച്ച നടത്തി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഷെയ്ഖ് തഹ്നൗൻ ബിൻ സായദ് അൽ നഹ്യാൻ ആണ് യുഎഇയെ പ്രതിനിധീകരിച്ച് ചർച്ചയ്ക്കെത്തിയത്. മുൻപ് ഉപരോധമടക്കമുള്ള കടുത്ത തീരുമാനങ്ങൾ ഖത്തറിനെതിരെ സ്വീകരിച്ച അറബ് രാഷ്ട്രങ്ങൾ പിന്നീട് ഉപരോധം പിൻവലിച്ച് അനുരഞ്ജനത്തിലെത്തിയെങ്കിലും യു.എ.ഇ ഖത്തറുമായി പഴയ അടുപ്പം നിലനിർത്തിയിരുന്നില്ല. സൗദിയും ഈജിപ്തും ദോഹയിൽ അംബാസിഡർമാരെ നിയമിച്ചിട്ടുണ്ട്.എന്നാൽ യു.എ.ഇ ഇപ്പോഴും ഖത്തറിൽ അംബാസിഡറെ നിറമിച്ചിട്ടില്ല.

അതേസമയം,ഇരു രാജ്യങ്ങൾക്കുമിടയിൽ വ്യാപാര-സാമ്പത്തിക രംഗങ്ങളിൽ സഹകരണം ശക്തമാക്കുകയായിരുന്നു ചർച്ചയുടെ പ്രധാന അജണ്ട എന്ന് യുഎഇ ന്യൂസ്‌ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇരുവരുടെയും പൊതുശത്രുവായ ഇറാനെതിരെ സ്വീകരിക്കേണ്ട നിലപാടുകളും ചർച്ചയിൽ വിഷയമായി. ഖത്തറുമായി അടുപ്പം സൂക്ഷിക്കുന്ന തുർക്കിയുമായും യുഎഇ പ്രതിനിധി അടുത്തിടെ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഈ മുന്നേറ്റങ്ങളെ ഏറെ പ്രതീക്ഷയോടെയാണ് അറബ് ലോകം നോക്കിക്കാണുന്നത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  0097466200167 എന്ന വാട്സ്ആപ് നമ്പറിലേക്ക് സന്ദേശമയക്കുക


Latest Related News