Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തർ ലോകകപ്പിൽ പന്ത് തട്ടാൻ യു.എ.ഇക്ക് അവസരം ലഭിക്കുമോ?29 അംഗ ടീം ദോഹയിൽ പരിശീലനം തുടങ്ങി

June 01, 2022

June 01, 2022

ദുബായ് : ഖത്തര്‍ ലോകകപ്പില്‍ പങ്കെടുക്കാനുള്ള പ്‌ളേ ഓഫ്  മത്സരങ്ങൾക്കായി യു.എ.ഇ ഫുട്ബാള്‍ ടീം ദോഹയിലെത്തി.ജൂണ്‍ ഏഴിന് ആസ്ട്രേലിയക്കെതിരെയും 13ന് പെറുവിനെതിരെയും നടക്കുന്ന മത്സരങ്ങളിൽ ജയിച്ചാൽ ലോകകപ്പിൽ ബൂട്ടണിയാമെന്ന പ്രതീക്ഷയിലാണ് യു.എ.ഇക്കും ടീം ദോഹയിൽ വിമാനമിറങ്ങിയത്.ലോകകപ്പിന് യോഗ്യത നേടിയ ദക്ഷിണ കൊറിയയെ തകര്‍ത്തതിന്‍റ ആത്മവിശ്വാസത്തോടെയാണ് ടീം ഖത്തറിൽ പന്തുതട്ടാനെത്തിയത്.

29 അംഗ ടീം ചൊവ്വാഴ്ച തന്നെ അഹ്മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍  പരിശീലനത്തിനിറങ്ങി. ആസ്ട്രേലിയക്കെതിരായ മത്സരത്തില്‍ ഗാലറിയുടെ പിന്തുണ ഒരുക്കുന്നതിന് യു.എ.ഇ ഫുട്ബാള്‍ അസോസിയേഷന്‍ 5000 ടിക്കറ്റ് അനുവദിച്ചിട്ടുണ്ട്. അതേസമയം, ആസ്ട്രേലിയ ബുധനാഴ്ച ജോര്‍ഡനെതിരെ സൗഹൃദ മത്സരം കളിക്കുന്നുണ്ട്. കഴിഞ്ഞ നാല് ലോകകപ്പിലും ആസ്ട്രേലിയ യോഗ്യത നേടിയിരുന്നു. 1990ലാണ് യു.എ.ഇ ലോകകപ്പില്‍ കളിച്ചത്. യോഗ്യത നേടിയാല്‍ രാജ്യത്തി‍െന്‍റ രണ്ടാം ലോകകപ്പായിരിക്കും ഇത്. 32 ടീമുകള്‍ മാറ്റുരക്കുന്ന ഖത്തര്‍ ലോകകപ്പിലേക്ക് ഇനി മൂന്ന് ടീമുകള്‍ക്കാണ് അവസരമുള്ളത്.

ഇതിനകം യോഗ്യത നേടിയ 29 ടീമുകളുടെ ഗ്രൂപ് നറുക്കെടുപ്പ് കഴിഞ്ഞു. നാലു ടീമുകള്‍ വീതമാണ് ഓരോ ഗ്രൂപ്പിലുമുള്ളത്. എന്നാല്‍, ഗ്രൂപ് ബി, ഡി, ഇ എന്നിവയില്‍ മൂന്ന് ടീമുകള്‍ മാത്രമാണുള്ളത്. ഈ ഗ്രൂപ്പിലേക്ക് ഓരോ ടീമുകള്‍ക്ക് വീതം അവസരമുണ്ട്. യു.എ.ഇ യോഗ്യത നേടിയാല്‍ ഗ്രൂപ് ഡിയിലായിരിക്കും എത്തുക. ഫ്രാന്‍സ്, ഡെന്‍മാര്‍ക്ക്, തുനീഷ്യ ടീമുകളാണ് യു.എ.ഇയെ കാത്തിരിക്കുന്നത്.

കടുത്ത മത്സരങ്ങളാണ് മുന്നിലുള്ളതെങ്കിലും യു.എ.ഇയുടെ സാധ്യതകള്‍ എഴുതിത്തള്ളാന്‍ കഴിയില്ല. കഴിഞ്ഞമാസം നടന്ന യോഗ്യത മത്സരത്തില്‍ ദക്ഷിണ കൊറിയയെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്തിരുന്നു. ഇതോടെയാണ് യു.എ.ഇയുടെ പ്രതീക്ഷകള്‍ക്ക് വീണ്ടും ചിറക് മുളച്ചത്. രണ്ട് അട്ടിമറികള്‍ കൂടി നടന്നാല്‍ ഖത്തറി‍െന്‍റ മണ്ണില്‍ പന്തുതട്ടാന്‍ യു.എ.ഇയുമുണ്ടാകും.
ഏഷ്യന്‍ യോഗ്യത റൗണ്ട് അവസാനിച്ചപ്പോള്‍ ഗ്രൂപ് എയില്‍ മൂന്നാം സ്ഥാനത്താണ് യു.എ.ഇ. ഇറാനും (25 പോയന്‍റ്) കൊറിയയും (23 പോയന്‍റ്) ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തി യോഗ്യത നേടിക്കഴിഞ്ഞു. പത്ത് മത്സരങ്ങളില്‍ മൂന്ന് ജയവും മൂന്ന് സമനിലയും നാല് തോല്‍വിയുമുള്ള യു.എ.ഇക്ക് 12 പോയന്‍റ് മാത്രമാണുള്ളത്. എന്നാല്‍, മൂന്നാം സ്ഥാനക്കാര്‍ക്ക് ഏഷ്യന്‍ േപ്ല ഓഫില്‍ മത്സരിക്കാം.

സൗദിയും ജപ്പാനും ഉള്‍പ്പെട്ട ഗ്രൂപ്പില്‍ നിന്ന് മൂന്നാം സ്ഥാനക്കാരായി എത്തിയ ആസ്ട്രേലിയയാണ് ഇവിടെ യു.എ.ഇയുടെ എതിരാളികള്‍.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News