Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറുമായുള്ള കനത്ത പരാജയം,യു.എ.ഇ പരിശീലകൻ ബെർട് വാൻ മെർജിവിക്കിനെ പുറത്താക്കി 

December 05, 2019

December 05, 2019

ദുബായ് : അറേബ്യൻ ഗൾഫ് കപ്പിൽ ഖത്തറുമായുള്ള ഗ്രൂപ് മത്സരത്തിൽ സെമിഫൈനൽ കാണാതെ പുറത്തായതിന് യു.എ.ഇ പരിശീലകൻ ബെർട് വാൻ മെർജിവിക്കിനെ തൽസ്ഥാനത്തു നിന്ന് നീക്കം ചെയ്തു. റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. മാർച് 26 ന് മലേസ്യയിൽ നടക്കാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ പങ്കെടുക്കാനിരിക്കെയാണ് യു.എ.ഇ പരിശീലകനെ മാറ്റിയത്.

2010 ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ലോകകപ്പ് ഫുട്‍ബോളിൽ ജന്മനാടായ നെതർലാന്റിനെ നയിച്ച മെർജിവിക് ഈ വർഷം തുടക്കത്തിലാണ് യു.എ.ഇ ടീം പരിശീലകനായി ചേർന്നത്. 2015 മുതൽ 2017 വരെ സൗദി അറേബ്യയുടെ ദേശീയ ടീം പരിശീലകനായിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ച നടന്ന അറേബ്യൻ ഗൾഫ് കപ്പ് അവസാന റൌണ്ട് ഗ്രൂപ് മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ഖത്തർ യു.എ.ഇ യെ പരാജയപ്പെടുത്തിയത്.

ഖത്തറിൽ നിന്നും ഗൾഫ് - അറബ് മേഖലയിൽ നിന്നുമുള്ള ഏറ്റവും പുതിയ വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ഒരു ഗ്രൂപ്പിലും അംഗങ്ങളാവാത്തവർ +974 66200167 എന്ന വാട്സ് ആപ് നമ്പറിലേക്ക് സന്ദേശം അയക്കുക.


Latest Related News