Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
മെയ് 20 ന് കണ്ണൂരിലേക്കും 21ന് കൊച്ചിയിലേക്കും ദോഹയിൽ നിന്ന് രണ്ട് വിമാന സർവീസുകൾ 

May 13, 2020

May 13, 2020

ദോഹ : ഖത്തറിൽ നിന്നും നാട്ടിലേക്ക് മടങ്ങാൻ രജിസ്റ്റർ ചെയ്ത ഇന്ത്യക്കാരിൽ മൂന്നിൽ രണ്ടിലധികം പേരും മലയാളികളാണെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. അതുകൊണ്ടു തന്നെ സ്വാഭാവികമായും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലേക്ക് കൂടുതൽ വിമാനങ്ങൾ ഏർപ്പെടുത്താൻ സമ്മർദം ചെലുത്തിവരികയാണെന്നും എംബസി ട്വീറ്റ് ചെയ്തു. കഴിഞ്ഞ ശനിയാഴ്ചയും ചൊവ്വാഴ്ചയുമായി രണ്ടു വിമാനങ്ങളാണ് ദോഹയിൽ നിന്നും കേരളത്തിലേക്ക് സർവീസ് നടത്തിയത്.

അതേസമയം, വിദേശത്തുള്ള പ്രവാസി ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനുള്ള രണ്ടാം ഘട്ടത്തിലും ദോഹയിൽ നിന്നും രണ്ടു വിമാനങ്ങളാണ് കേരളത്തിലേക്ക് സർവീസ് നടത്തുകയെന്നാണ് ഡൽഹിയിൽ നിന്ന് ലഭിക്കുന്ന വിവരം.മെയ് 20 ന് കണ്ണൂരിലേക്കും 21 കൊച്ചിയിലേക്കുമാണ് സർവീസുകൾ ഉണ്ടാവുകയെന്ന് ഇന്ത്യൻ എംബസിയും സ്ഥിരീകരിച്ചിട്ടുണ്ട്.എന്നാൽ കണ്ണൂരിലേക്കുള്ള സർവീസുമായി ബന്ധപ്പെട്ട് ഇനിയും വ്യക്തത ലഭിക്കേണ്ടതുണ്ട്.മെയ് 20 ന് ഹൈദരാബാദ്,വിശാഖപട്ടണം,എന്നീ നഗരങ്ങളിലേക്കും 22 ന് ബംഗളുരുവിലേക്കും 24 ന് ഗയയിലേക്കും സർവീസുകൾ ഉണ്ടാവും.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.  

 


Latest Related News