Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഒമര്‍ അല്‍ മൊക്താര്‍ സ്ട്രീറ്റിലെയും അല്‍ ബിദ്ദ സ്ട്രീറ്റിലെയും രണ്ട് പാതകള്‍ അടയ്ക്കും

April 19, 2021

April 19, 2021

ദോഹ: ഒമര്‍ അല്‍ മൊക്താര്‍ സ്ട്രീറ്റിലെയും അല്‍ ബിദ്ദ സ്ട്രീറ്റിലെയും രണ്ട് പാതകള്‍ അടയ്ക്കുമെന്ന് ഖത്തറിലെ പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗല്‍ അറിയിച്ചു. അല്‍ തമീന്‍ സ്ട്രീറ്റില്‍ നിന്ന് ടവേഴ്‌സ് ഇന്റര്‍സെക്ഷനിലേക്കുള്ള ഒരു കിലോമീറ്റര്‍ ദൂരമാണ് റോഡ് അടയ്ക്കുന്നത്. അതേസമയം ഒരു പാത ഗതാഗതത്തിനായി തുറന്നിരിക്കും. 

ഏപ്രില്‍ 20 ചൊവ്വാഴ്ച മുതലാണ് റോഡ് അടയ്ക്കുക. ദിവസവും രാത്രി 12 മണി മുതല്‍ അടുത്ത ദിവസം പുലര്‍ച്ചെ അഞ്ച് മണിവരെയാണ് റോഡ് അടയ്ക്കുന്നത്. മെയ് 16 വരെയാണ് റോഡ് അടയ്ക്കുക. ജനറല്‍ ട്രാഫിക് ഡയറക്ടറേറ്റുമായി സഹകരിച്ചാണ് അഷ്ഗല്‍ റോഡ് അടയ്ക്കുന്നത്. 

വെസ്റ്റ് ബേ ഏരിയ പ്രൊജക്റ്റിന്റെ ഭാഗമായുള്ള തെരുവുകളിലെ നവീകരണ ജോലികള്‍ക്കായാണ് റോഡ് അടയ്ക്കുന്നത്. റോഡ് അടയ്ക്കുന്നത് സംബന്ധിച്ച് റോഡ് ഉപഭോക്താക്കളെ അറിയിക്കാനായി അഷ്ഗള്‍ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കും. എല്ലാവരും ഗതാഗത നിയമങ്ങള്‍ പാലിച്ച് വാഹനമോടിക്കണമെന്ന് അഷ്ഗല്‍ അഭ്യര്‍ത്ഥിച്ചു. 


ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ് NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News