Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
വ്യാജ ഡോളർ നിർമിക്കുന്ന രണ്ടംഗ സംഘം ദോഹയിൽ അറസ്റ്റിൽ

May 19, 2022

May 19, 2022

ദോഹ: ഖത്തറില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ രണ്ട് വിദേശികളെ ക്രിമിനല്‍ കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്‍തു. സാധാരണ പേപ്പറിൽ ചില രാസവസ്‍തുക്കള്‍ ഉപയോഗിച്ച് അമേരിക്കന്‍ ഡോളർ നിർമിക്കുന്ന സംഘമാണ് പിടിയിലായത്. വിശദമായ അന്വേഷണത്തിന് ശേഷമാണ് തൊണ്ടിമുതലുകളോടെ ഇവരെ അറസ്റ്റ് ചെയ്തത്.

സി.ഐ.ഡി ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ അമേരിക്കന്‍ ഡോളറിന്റെ അതേ വലിപ്പത്തിലുള്ള നിരവധി കടലാസുകള്‍ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. ചില രാസ പദാര്‍ത്ഥങ്ങളും പൗഡറുകളും തട്ടിപ്പിന് ഉപയോഗിച്ചിരുന്ന മറ്റ് ചില സാധനങ്ങളും പിടിച്ചെടുത്തു. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. പിടിയിലായ രണ്ട് പേരെയും ഇവരില്‍ നിന്ന് പിടിച്ചെടുത്ത സാധനങ്ങളും തുടര്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് വേണ്ടി ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറി.

മണി എക്സ്ചേഞ്ച് ഉള്‍പ്പെടെയുള്ള സാമ്പത്തിക ഇടപാടുകള്‍ അംഗീകൃത പണമിടപാട് സ്ഥാപനങ്ങള്‍ വഴിയോ ബാങ്കുകള്‍ വഴിയോ മാത്രം നടത്തണമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. ബാങ്കിങ് സംവിധാനങ്ങളിലൂടെയല്ലാതെ ആകര്‍ഷകമായ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്‍ത് രംഗത്തുവരുന്ന മറ്റ് പണമിടപാടുകാരെ സൂക്ഷിക്കണമെന്നും ഇത്തരക്കാരുമായി ഇടപാടുകള്‍ നടത്തരുതെന്നും  മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News