Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ വ്യാജ സ്വർണനാണയം വിറ്റ് ലക്ഷങ്ങൾ തട്ടി,രണ്ട് ഏഷ്യാക്കാർ അറസ്റ്റിൽ

April 08, 2022

April 08, 2022

ദോഹ:  വ്യാജ സ്വർണ നാണയങ്ങൾ വിറ്റ് നിരവധി പേരിൽ നിന്നും ഒന്നര മില്യൺ (15 ലക്ഷം) റിയാൽ തട്ടിയെടുത്ത രണ്ടു പേരെ അറസ്റ്റു ചെയ്തതായി  ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റ് അറിയിച്ചു. പ്രതികൾ ഏഷ്യൻ വംശജരാണ്.

തട്ടിപ്പിനെക്കുറിച് വിവരം ലഭിച്ചതിനെ തുടർന്ന് ഡിപ്പാർട്മെന്റ് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം തുടങ്ങുകയായിരുന്നു.. പിന്നീട് നടത്തിയ റെയ്‌ഡിൽ മാമൂറയിൽ വെച്ച് ഇവരിൽ നിന്നും വ്യാജ സ്വർണ നാണയങ്ങളുടെ വലിയ ശേഖരം പിടിച്ചെടുത്തു.

പതിനഞ്ചു കിലോ തൂക്കം വരുന്ന ലോഹ നാണയങ്ങൾ ഖത്തറിലേക്കു കടത്തികൊണ്ടുവന്നതായും സ്വർണം പോലെ തോന്നിക്കാൻ ഇവയിൽ മറ്റു ലോഹങ്ങൾ കലർത്തിയതായും ചോദ്യം ചെയ്യലിൽ പ്രതികൾ  പോലീസിനോട് സമ്മതിച്ചു.നിരവധി പേർക്കാണ് ഇവരുടെ തട്ടിപ്പിനിരയായി പണം നഷ്ടപ്പെട്ടത്.

അംഗീകൃത കടകളിൽ നിന്ന് മാത്രം സ്വർണം വാങ്ങണമെന്ന് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക
 


Latest Related News