Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ നിന്ന് വിദേശയാത്ര ചെയ്യുന്നവർ പ്രതിരോധ കുത്തിവെപ്പിനായി ട്രാവൽക്ലിനിക് സന്ദർശിക്കണമെന്ന് നിർദേശം

April 23, 2022

April 23, 2022

ദോഹ : വേനലവധി തുടങ്ങാനിരിക്കെ,,പ്രതിരോധ കുത്തിവയ്പ്പുകളും മറ്റ് പ്രതിരോധ നടപടികളും ആവശ്യമുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ ഹമദ് മെഡിക്കൽ കോർപ്പറേഷന് കീഴിലെ കമ്മ്യൂണിക്കബിൾ ഡിസീസ് സെന്ററിൽ പ്രവർത്തിക്കുന്ന ട്രാവൽ ക്ലിനിക്ക് സന്ദർശിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. ‘വൺ സ്റ്റോപ്പ് ഷോപ്പ്’ എന്ന നിലയിൽ പ്രവർത്തിക്കുന്ന ക്ലിനിക്കിൽ വിദേശ യാത്ര കഴിഞ്ഞു തിരിച്ചെത്തുന്നവർക്ക് ആവശ്യമായ നിർദേശങ്ങളും ചികിൽസയും നൽകിവരുന്നുണ്ട്.ശരീരത്തിൻറെ  പ്രതിരോധശേഷിവർധിപ്പിക്കുന്നതിനുള്ള  പ്രതിരോധ കുത്തിവയ്പ്പുകൾക്ക് 10 മുതൽ 14 ദിവസത്തെ സമയം ആവശ്യമായതിനാൽ യാത്രാ തീയതിക്ക് നാലോ ആറോ ആഴ്ച മുമ്പ് കുത്തിവെപ്പെടുക്കണമെന്ന് സാംക്രമിക രോഗ,ട്രാവൽ മെഡിസിൻ സീനിയർ കൺസൾട്ടന്റ ഡോ. മുഹമ്മദ് ഖത്താബ് പറഞ്ഞു.ചില വാക്സിനുകൾക്ക് ഒന്നിലധികം ഡോസുകൾ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിദേശ യാത്രക്കൊരുങ്ങുന്നവർ യാത്രാ തീയതിക്ക് നാലോ ആറോ ആഴ്‌ച മുമ്പ് ആവശ്യമായ മാർഗനിർദേശങ്ങളും  വാക്‌സിനേഷനും സ്വീകരിക്കണമെന്ന് ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്നുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News