Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിലേക്ക് വരുന്നവർ ലഹരി പദാർത്ഥങ്ങൾ അടങ്ങിയ മരുന്നുകൾ കൈവശം വെക്കരുതെന്ന് വീണ്ടും മുന്നറിയിപ്പ്

September 09, 2021

September 09, 2021

ദോഹ: നിരോധിക്കപ്പെട്ട മയക്കുമരുന്നുകൾ അടങ്ങിയ ഗുളികകളും മറ്റും യാത്രാസമയത്ത് കൈവശം വെക്കരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഏതെങ്കിലും തരത്തിലുള്ള രോഗങ്ങൾക്ക് സ്ഥിരമായി മരുന്ന് കഴിക്കുന്നവർ കഴിഞ്ഞ ആറ് മാസത്തെ ചികിത്സാവിവരങ്ങൾ കയ്യിൽ സൂക്ഷിക്കണം എന്നും ബന്ധപ്പെട്ട അധികൃതർ വ്യക്തമാക്കി. മയക്കുമരുന്നുകളെ പറ്റി ബോധവൽക്കരിക്കാൻ നടത്തിയ സെമിനാറിൽ ആയിരുന്നു ഈ പരാമർശങ്ങൾ.

പൊതു-സ്വകാര്യ കമ്പനികളിലെ ജീവനക്കാർ, സ്കൂൾ അധികൃതർ, സുരക്ഷാ ഉദ്യോഗസ്ഥർ തുടങ്ങി വിവിധ സമൂഹത്തിന്റെ പല കോണിൽ നിന്നുള്ള ആളുകളും സെമിനാറിൽ പങ്കെടുത്തു. മറ്റുള്ള യാത്രക്കാർ നമ്മുടെ കയ്യിൽ ഏല്പിക്കുന്ന ലഗേജുകൾ  അപകടത്തിൽ കൊണ്ടെത്തിച്ചേക്കാം എന്നും വെബിനാറിൽ അധികൃതർ അഭിപ്രായപ്പെട്ടു. ചില രാജ്യത്ത് നിയമവിധേയം ആയ മരുന്നുകൾക്ക് ഖത്തറിൽ നിരോധനം ഉണ്ടായേക്കാമെന്നും, അതിനാൽ മരുന്നുകളും മറ്റും കൊണ്ടുവരും മുൻപ് വിശദമായി അതേപ്പറ്റി അന്വേഷിക്കണംമെന്നും  അധികൃതർ അറിയിച്ചു. കുടുംബത്തിൽ നിന്നും വിട്ടുനിൽക്കുന്ന ആളുകളും, ചീത്തകൂട്ടുകെട്ടിൽ പെട്ടവരും, അച്ചടക്കമില്ലാത്ത സ്വഭാവമുള്ളവരും ലഹരിക്കടിപ്പെടാൻ സാധ്യത കൂടുതൽ ആണെന്നും വെബിനാർ വിലയിരുത്തി.

 


Latest Related News