Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
രണ്ടാമത് മാരിടൈം ഇന്ത്യ ഉച്ചകോടിയില്‍ ഖത്തറിനെ പ്രതിനിധീകരിച്ച് ഗതാഗത മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം

March 03, 2021

March 03, 2021

ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ്
NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.


ദോഹ:  പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത രണ്ടാമത് മാരിടൈം ഇന്ത്യ ഉച്ചകോടിയില്‍ ഖത്തര്‍ പങ്കെടുത്തു. ഗതാഗത മന്ത്രി ജാസിം സെയ്ഫ് അഹമ്മദ് അല്‍ സുലൈതിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഖത്തറിനെ പ്രതിനിധീകരിച്ച് ഉച്ചകോടിയില്‍ പങ്കെടുത്തത്. 

നാളെ അവസാനിക്കുന്ന ഉച്ചകോടിയില്‍ മാരിടൈം മേഖലയിലെ വിവിധ മന്ത്രിമാരും ഇന്ത്യയിലെയും വിദേശത്തെയും മാരിടൈം കമ്പനികളുടെ സി.ഇഒമാരും ചെയര്‍മാന്‍മാരും, ഈ മേഖലയില്‍ നിക്ഷേപം നടത്തുന്ന ആഗോള ധനകാര്യ സംഘടനകളുമെല്ലാം പങ്കെടുക്കുന്നുണ്ട്. കൂടാതെ നിരവധി സമുദ്ര വ്യവസായ സംരംഭങ്ങളും എസ്.എം.ഇ ഉടമകളും അക്കാദമികളും ഗവേഷകരും ഉച്ചകോടിയില്‍ പങ്കെടുക്കുന്നു. 

കൊിഡ്-19 മഹാമാരിക്ക് ശേഷമുള്ള ലോകത്തിലെ സമുദ്ര വ്യവസായത്തിലെ ഏറ്റവും പുതിയതും ഭാവിയില്‍ വരാനിരിക്കുന്നതുമായ പ്രവണതകളെ കുറിച്ച് രണ്ടാമത് മാരിടൈം ഇന്ത്യ ഉച്ചകോടി ചര്‍ച്ച ചെയ്യും. ആഗോള നിക്ഷേപകരെ ആകര്‍ഷിക്കുക, പങ്കെടുക്കുന്ന രാജ്യങ്ങളിലെ ഉദ്യോഗസ്ഥരും പ്രതിനിധികളും തമ്മിലുള്ള സഹകരണത്തോടെ അവസരങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തുക, സമുദ്രവ്യവസായത്തിന് ലോകമെമ്പാടുമുള്ള സാധ്യതകള്‍ മികച്ച രീതിയില്‍ ഉപയോഗിക്കുക തുടങ്ങിയവയാണ് ഉച്ചകോടി ലക്ഷ്യമിടുന്നത്. 

സമുദ്ര വ്യവസായം, തുറമുഖങ്ങള്‍, പരിസ്ഥിതി, സുസ്ഥിരത എന്നിവയെ കുറിച്ചുള്ള ചര്‍ച്ചകളില്‍ ഖത്തര്‍ ഗതാഗത മന്ത്രി പങ്കെടുത്തു. ഗതാഗത-വാര്‍ത്താ വിനിമയ മന്ത്രാലയം, മ്വാനി ഖത്തര്‍, ഖത്തര്‍ നാവിഗേഷന്‍, ക്യു ടെര്‍മിനല്‍സ് എന്നിവയുടെ പ്രതിനിധികള്‍ ഖത്തര്‍ സംഘത്തില്‍ ഉള്‍പ്പെടുന്നു. 


ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News