Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
നാളെ ടിൽറ്റഡ് ഇന്റർചേഞ്ചിൽ ഗതാഗത നിയന്ത്രണം

August 22, 2019

August 22, 2019

ദോഹ: ദോഹയിലെ ടില്‍റ്റ്ഡ് ഇന്റര്‍ചേഞ്ചില്‍ നാളെ(വെള്ളി)  28 മണിക്കൂര്‍ നേരത്തേക്ക് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. അല്‍ഗറാഫ സ്ട്രീറ്റ്, അല്‍ലുഖ്ത സ്ട്രീറ്റ് എന്നിവിടങ്ങളില്‍ നിന്ന് ഇന്റര്‍ചേഞ്ച് വഴി ഹുവാര്‍ സ്ട്രീറ്റിലേക്കുള്ള പാതയിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നു മുതല്‍ വൈകിട്ട് നാലുവരെ താല്‍ക്കാലികമായി അടച്ചിടും. പൊതുമരാമത്ത് അതോറിറ്റി(അശ്ഗാല്‍) ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.ഖലീഫ അവന്യൂ പ്രോജക്ടിന്റെ ഭാഗമായുള്ള ടാറിങ് പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനായാണ് നിയന്ത്രണം.

ഹുവാറിലേക്കു പോകേണ്ടവര്‍ അല്‍റയ്യാന്‍ റോഡ് ഭാഗത്തേക്കുള്ള ബനിഹജര്‍ ഇന്റര്‍ചേഞ്ച് വഴി തങ്ങളുടെ ലക്ഷ്യസ്ഥാനങ്ങളിലേക്കു പോകണമെന്ന് അധികൃതര്‍ നിർദേശിച്ചു.. ഗതാഗത മാറ്റം അറിയിച്ചുകൊണ്ടുള്ള അടയാളങ്ങള്‍ ഈ പാതകളില്‍ സ്ഥാപിക്കും.


Latest Related News