Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ ഡെലിവറി ബൈക്കുകൾക്ക് കടിഞ്ഞാൺ വീഴും,പുതിയ നിബന്ധനകൾ നവംബർ 16 മുതൽ ബാധകം

November 07, 2022

November 07, 2022

അൻവർ പാലേരി 

ദോഹ : ഡെലിവറി ബൈക്കുകളുടെ അനിയന്ത്രിതമായ ഉപയോഗവും നിരത്തുകളിലെ അച്ചടക്കമില്ലാത്ത ഗതാഗതവും നിയന്ത്രിക്കാൻ ഗതാഗത മന്ത്രാലയം പുതിയ നിബന്ധനകൾ പ്രഖ്യാപിച്ചു.ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്‌സ് ഇന്ന് ദോഹയിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ വിശദീകരിച്ചത്.പുതിയ നിബന്ധനകൾ നവംബർ 16 മുതൽ പ്രാബല്യത്തിൽ വരും.

മോട്ടോർസൈക്കിളുകളുടെ പിൻഭാഗത്ത് ഘടിപ്പിക്കുന്ന പെട്ടികളുടെ വലുപ്പം മുതൽ ട്രാഫിക് സിഗ്നലുകളിൽ പാലിക്കേണ്ട നിബന്ധനകൾ വരെ പുതിയ പ്രഖ്യാപനങ്ങളിൽ ഉൾപെടും.രാജ്യത്തെ റോഡ് ഉപയോക്താക്കളുടെ നിർദേശങ്ങൾ കൂടി ഉൾപെടുത്തി  2007-ലെ ട്രാഫിക് നിയമ ചട്ടം 19-പ്രകാരമാണ് പുതിയ നിബന്ധനകളെന്നും നിയമലംഘനങ്ങൾക്ക് ശിക്ഷ ലഭിക്കുമെന്നും ട്രാഫിക് ബോധവൽക്കരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ ജാബർ മുഹമ്മദ് ഒദൈബ വ്യക്തമാക്കി.

പുതിയ നിയമ പ്രകാരം,ട്രാഫിക് സിഗ്നലുകളുടെ ആദ്യ നിരയിൽ മോട്ടോർ സൈക്കിളുകൾ പാർക്ക് ചെയ്യുന്നതും കാറുകളെ മറികടക്കുന്നതും നിയമലംഘനമായി കണക്കാക്കും. ട്രാഫിക് സിഗ്നലുകളുടെ ആദ്യ വരിയിൽ മോട്ടോർ സൈക്കിളുകൾ കുമിഞ്ഞുകൂടുന്നത് തടയാൻ കാറുകൾക്ക് പിന്നിൽ നിൽക്കേണ്ട വാഹനമായി ബൈക്കുകളെ കണക്കാക്കും.

ഡ്രൈവറുടെ വലത്തോട്ടും ഇടത്തോട്ടുമുള്ള  ബാലൻസ് തടസ്സപ്പെടുത്താത്ത തരത്തിലായിരിക്കണം പിൻ ബോക്സുകൾ ഘടിപ്പിക്കേണ്ടത്.മോട്ടോർസൈക്കിളുകൾക്ക് അനുയോജ്യമായ പിൻ ബോക്സിന്റെ വലുപ്പം 40x40 ഇഞ്ചിൽ കൂടാൻ പാടില്ല.നേർത്ത വെളിച്ചത്തിലും മികച്ച ദൃശ്യപരത നൽകുന്ന ഫോസ്ഫോറസന്റ് നിറം ഡെലിവറി ബോക്‌സിന് പിറകിൽ നൽകിയിരിക്കണം.ഇതിനു പുറമെ,ഡെലിവറി ജീവനക്കാർ പ്രത്യേക തരം വസ്ത്രങ്ങളും ഹെൽമറ്റും ധരിച്ചിരിക്കണമെന്നും നിർദേശമുണ്ട്.

 മോട്ടോർ സൈക്കിളിൽ സാധനങ്ങൾ കൊണ്ടുപോകുന്നതിനുള്ള ബോക്‌സ് കൃത്യമായി പരിശോധിക്കുകയും ഉചിതമായ വൈബ്രേഷൻ ഡാമ്പറുകൾ ക്രമീകരിക്കണമെന്നും അധികൃതർ നിർദേശിച്ചു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News