Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
നിയന്ത്രണം ഒരുവഴിക്ക്, മത്സ്യക്കച്ചവടക്കാര്‍ ഇപ്പോഴും തോന്നിയ പോലെ വില ഈടാക്കുന്നതായി പരാതി

September 15, 2019

September 15, 2019

ദോഹ: ഖത്തറിൽ മൽസ്യ വിലയിലെ ചൂഷണം തടയാൻ വാണിജ്യ - വ്യവസായ മന്ത്രാലയം ദിവസേനയുള്ള വിലവിവര പട്ടിക പുറത്തിറക്കിയിട്ടും കച്ചവടക്കാര്‍ മത്സ്യങ്ങള്‍ക്ക് അമിത വില ഈടാക്കുന്നതായി പരാതി.കഴിഞ്ഞയാഴ്ച ആരംഭിച്ച ദിവസേനയുള്ള വിലനിലവാര പട്ടിക  മറികടന്നാണു കച്ചവടക്കാര്‍ പഴയ പടി തോന്നിയ പോലെ വില ഈടാക്കുന്നതെന്ന് പത്രം കുറ്റപ്പെടുത്തി. ഉംസലാല്‍ മാര്‍ക്കറ്റിലെ കച്ചവടക്കാര്‍ക്കെതിരെയാണ് ഇപ്പോള്‍ പരാതിയുയര്‍ന്നിരിക്കുന്നത്.ഖത്തറിലെ പ്രമുഖ അറബ് ദിനപത്രമായ 'അൽ വത്തൻ' ആണ് ഇതുസംബന്ധിച്ച റിപ്പോർട്ട് നൽകിയത്. 

നേരത്തെ, കച്ചവടക്കാര്‍ മത്സ്യവില തോന്നിയ പോലെ കുത്തനെ വര്‍ധിപ്പിക്കുന്നതായി വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് വാണിജ്യ-വ്യവസായ മന്ത്രാലയം ഓരോ ദിവസത്തെയും ഏകീകൃത വില നിശ്ചയിച്ചുകൊണ്ടുള്ള വിലനിലവാര പട്ടിക പ്രസിദ്ധീകരിക്കാൻ തുടങ്ങിയത്. അതാത് ദിവസത്തെ വില ഉപഭോക്താക്കൾക്ക് കാണാൻ കഴിയുന്ന വിധത്തിൽ പ്രദർശിപ്പിക്കണമെന്നും നിബന്ധനയുണ്ടായിരുന്നു. ഈ മാസം പത്തിനാണ് മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ അതാത് ദിവസത്തെ വിലനിലവാരം പ്രസിദ്ധീകരിക്കാൻ തുടങ്ങിയത്. ഇത് കച്ചവടക്കാര്‍ക്കിടയില്‍ ശക്തമായ പ്രതിഷേധത്തിനിടയാക്കിയിരുന്നു. സര്‍ക്കാര്‍ നടപടിയെ തുടര്‍ന്ന് മത്സ്യവിലയില്‍ 15 ശതമാനത്തിലേറെ ഇടിവുണ്ടായതായും നേരത്തെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.

എന്നാല്‍, കഴിഞ്ഞ ദിവസം ഉം സലാല്‍ അടക്കം വിവിധ മാര്‍ക്കറ്റുകളില്‍ ജനങ്ങള്‍ക്കിടയില്‍ നടത്തിയ സർവേയിലാണ് മന്ത്രാലയത്തിന്റെ നിർദേശം കച്ചവടക്കാർ  പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതെന്ന് അല്‍വത്തന്‍ പത്രം റിപ്പോർട്ട് ചെയ്തു.

ഓരോ ദിവസത്തെയും മൽസ്യ വില അറിയാനുള്ള ലിങ്ക് : 

https://www.moci.gov.qa/en/our-services/consumer/commodities-daily-prices/daily-fish-prices/


Latest Related News