Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിനെതിരായ ലോകകപ്പ് യോഗ്യതാമത്സരത്തിൽ ജയം മുൻകൂട്ടി ഉറപ്പിക്കുന്നത് ആത്മഹത്യാപരമാണെന്ന് ഇന്ത്യൻ കോച്ച് 

July 02, 2020

July 02, 2020

ദോഹ : ഖത്തറിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ജയം ഉറപ്പാണെന്ന് മുൻകൂട്ടി പറയുന്നത് ആത്മഹത്യാപരമായിരിക്കുമെന്ന് ഇന്ത്യൻ കോച്ച്  ഇഗോർ സ്റ്റിമാക് പറഞ്ഞു. കളി തോൽക്കാൻ ഞങ്ങൾ തീർച്ചയായും പിച്ചിൽ ഇറങ്ങാൻ പോകുന്നില്ല. എന്നാൽ ഏഷ്യൻ ചാമ്പ്യൻമാർക്കെതിരെയും ഖത്തർ പോലുള്ള മികച്ച ടീമിനെതിരെയും വിജയം വാഗ്ദാനം ചെയ്യുന്നത് ശരിയായിരിക്കില്ലെന്ന് ക്രൊയേഷ്യയിലെ തന്റെ വീട്ടിൽ  പിടിഐക്ക് നൽകിയ അഭിമുഖത്തിൽ  സ്റ്റിമാക് പറഞ്ഞു.

യോഗ്യതാ മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ ടീം അംഗങ്ങളെ കൂടുതൽ സമ്മർദ്ദത്തിലാക്കുന്നത് ഒഴിവാക്കാനാണ് ശ്രമിക്കുന്നത്. കഴിഞ്ഞ വർഷം ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഏഷ്യൻ ചാമ്പ്യൻമാരായ ഖത്തറിനെതിരെ ഇന്ത്യ നേടിയ സമനില മികച്ച വിജയമായിരുന്നെങ്കിലും റിട്ടേൺ ലെഗിൽ വിജയം വാഗ്ദാനം ചെയ്ത് കളിക്കാർക്ക് മേൽ സമ്മർദ്ദം ചെലുത്താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ചെയ്യുന്ന കാര്യങ്ങളിൽ ശക്തമായ വിശ്വാസവും വ്യക്തമായ മാനസികാവസ്ഥയും ഉള്ളതുകൊണ്ട് ഖത്തറിനെതിരെയുള്ള മത്സരം തോൽക്കാതിരിക്കാൻ തന്റെ ടീം ആത്മവിശ്വാസത്തോടെ കളിക്കുമെന്നും 52 കാരനായ സ്റ്റിമാക് പറഞ്ഞു.

ഒക്ടോബർ 8 ന് ഭുവനേശ്വറിലാണ് ഇന്ത്യയും ഖത്തറും തമ്മിലുള്ള മത്സരം.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക      


Latest Related News