Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
മണി മുഴങ്ങാറായി,സ്‌കൂളുകളിൽ എത്തുന്ന വിദ്യാർത്ഥികൾക്കായി ഖത്തറിലേ ഹമദ് മെഡിക്കൽ കോർപറേഷൻ മാർഗനിർദേശങ്ങൾ പുറത്തിറക്കി

August 24, 2021

August 24, 2021

ദോഹ : പുതിയ അധ്യയനവർഷം അടുത്തെത്തിയതോടെ വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസം പകരാൻ രക്ഷിതാക്കൾക്ക് മാർഗനിർദേശവുമായി ഹമദ് മെഡിക്കൽ കോർപറേഷൻ. കോവിഡ് ഇപ്പോഴും പൂർണമായി വിട്ടൊഴിയാത്തതിനാൽ സ്കൂളിലേക്ക് വരുന്ന കുട്ടികൾ കൃത്യമായ മുന്നൊരുക്കങ്ങൾ നടത്തേണ്ടതുണ്ട്. ഇവയെ കുറിച്ചുള്ള മാർഗനിർദ്ദേശങ്ങളാണ് കോർപറേഷൻ പുറത്തുവിട്ടത്.

കുട്ടികൾക്കുണ്ടാവുന്ന ഏതൊരു പ്രശ്നങ്ങളെ പറ്റിയും മനസ് തുറന്ന് സംസാരിക്കാൻ ഉള്ള സാഹചര്യം അവർക്ക് ഒരുക്കികൊടുക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ടത്. കോവിഡ് കാരണം സ്കൂളിലെ പഠന രീതികളിൽ ഉണ്ടായേക്കാവുന്ന മാറ്റങ്ങളെ കുറിച്ചും അവർക്ക് ബോധ്യപ്പെടുത്തി കൊടുക്കണം. കൈകൾ വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെയും, സാമൂഹികഅകലം  പാലിക്കേണ്ടതിന്റെയും ആവശ്യകതയെ പറ്റിയും അവർക്ക് പറഞ്ഞുകൊടുക്കേണ്ടതുണ്ടെന്ന് ഹമദ് കോർപറേഷൻ വ്യക്തമാക്കി. കോവിഡ് കാലത്ത് മാനസികസമ്മർദ്ദം അനുഭവിക്കുന്നവർക്ക് സൗജന്യമായി കൗൺസിലിംഗ് ലഭിക്കാനുള്ള നമ്പറും ഹമദ് കോർപറേഷൻ നൽകിയിട്ടുണ്ട്. 16000 എന്ന നമ്പറിൽ ഈ സേവനം ലഭ്യമാണ്.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.പരസ്യങ്ങൾക്ക് 00974 66200167 എന്ന വാട്സ്ആപ് നമ്പറിൽ ബന്ധപ്പെടുക. 

 


Latest Related News