Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
വ്യാഴം മുതൽ ശനി വരെ ചാർട്ടേഡ് വിമാനങ്ങൾ ഉൾപെടെ എട്ടു വിമാനങ്ങൾ ദോഹയിൽ നിന്ന് കേരളത്തിലേക്ക് സർവീസ് നടത്തും

June 17, 2020

June 17, 2020

ദോഹ : ഖത്തറിൽ നിന്നും കേരളത്തിലേക്ക് പോകുന്നവർക്ക് കോവിഡ് പരിശോധന വേണ്ടെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വന്നതോടെ അടുത്ത മൂന്ന് ദിവസങ്ങളിൽ ദോഹയിൽ നിന്നും കേരളത്തിലേക്ക് ഷെഡ്യുൾ ചെയ്ത ചാർട്ടേഡ് വിമാനങ്ങൾ ഉൾപെടെ എല്ലാ വിമാനങ്ങളും സർവീസ് നടത്തുമെന്ന് ഉറപ്പായി.വന്ദേ ഭാരത് മിഷന് പുറമെ അക്ബർ ട്രാവൽസ് 19 നും 20 നും കേരളത്തിലേക്ക് സർവീസ് നടത്തുന്നുണ്ട്. കെ.എം.സി.സി കൂത്തുപറമ്പ്-കുറ്റ്യാടി മണ്ഡലങ്ങളും ഐ.സി.ബി.എഫും ചേർന്ന് 18,19 തീയതികളിൽ രണ്ടു സർവീസുകളാണ് കണ്ണൂരിലേക്ക് നടത്തുന്നത്.മൂന്നു ദിവസങ്ങളിലായി അഞ്ചു സർവീസുകളാണ് വന്ദേ ഭാരത് മിഷനിൽ കേരളത്തിലേക്കുള്ളത്.

 

നാളെ(വ്യാഴം) മൂന്ന് സർവീസുകളാണ് കേരളത്തിലേക്കുള്ളത്.ഇതിൽ രണ്ടെണ്ണം വന്ദേ ഭാരത് മിഷനിൽ ഉൾപ്പെട്ട സർവീസുകളാണ്.ഉച്ചക്ക് 1.50 ന് കോഴിക്കോട്ടേക്കും രാവിലെ 11.40ന് കൊച്ചിയിലേക്കുമാണ് ഈ സർവീസുകൾ. കെ.എം.സി.സി കൂത്തുപറമ്പ്-കുറ്റ്യാടി മണ്ഡലങ്ങളും ഐ.സി.ബി.എഫും ചേർന്ന് നടത്തുന്ന സർവീസ് രാവിലെ 10.30 ന് കണ്ണൂരിലേക്കാണ്.

ജൂൺ 19ന് വെള്ളിയാഴ്ച അക്ബർ ട്രാവൽസിന്റെ സർവീസുകൾക്ക് തുടക്കമാവും.വെള്ളിയാഴ്ച രാവിലെ 10.25 ന് കൊച്ചിയിലേക്ക് പോകുന്ന അക്ബർ ട്രാവൽസിന്റെ സ്‌പൈസ് ജെറ്റ് വിമാനത്തിൽ അഞ്ച് കൈക്കുഞ്ഞുങ്ങൾ ഉൾപെടെ 180 യാത്രക്കാരുണ്ടാവും. കെ.എം.സി.സി കൂത്തുപറമ്പ്-കുറ്റ്യാടി മണ്ഡലങ്ങളും ഐ.സി.ബി.എഫും ചേർന്നൊരുക്കുന്ന രണ്ടാമത്തെ  ചാർട്ടേഡ് വിമാനം രാവിലെ 10.30ന് കണ്ണൂരിലേക്ക് സർവീസ് നടത്തും.വന്ദേ ഭാരത് മിഷനിൽ വെള്ളിയാഴ്ച ഉച്ചതിരിഞ്ഞു 2.55ന് തിരുവനന്തപുരത്തേക്കും ഉച്ചക്ക് 12 മണിക്ക് മംഗലാപുരത്തേക്കുമാണ് സർവീസുകൾ ഉള്ളത്.

ജൂൺ 20 ന് ശനിയാഴ്ചയാണ് അക്ബർ ട്രാവൽസിന്റെ രണ്ടാമത്തെ സർവീസുള്ളത്. രാവിലെ 10.25ന് കോഴിക്കോട്ടേക്ക് പോകുന്ന സ്‌പൈസ് ജെറ്റ് വിമാനത്തിൽ നാല് കൈക്കുഞ്ഞുങ്ങൾ ഉൾപെടെ 179 യാത്രക്കാരുണ്ടാവും.വന്ദേ ഭാരത് മിഷനിൽ വൈകീട്ട് 4.15ന് കൊച്ചിയിലേക്കാണ് സർവീസ് ഉള്ളത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക       


Latest Related News