Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
വെൻഡോം മാളിലെ രണ്ടാം നിലയിൽ നിന്ന് വീണ് പരിക്കേറ്റ കുട്ടി മരിച്ചു

May 22, 2022

May 22, 2022

ദോഹ: ലുസൈൽ സിറ്റിയിൽ വെൻഡോം മാളിൻറെ  രണ്ടാം നിലയിൽ നിന്ന് താഴെവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന  കുട്ടി മരണപ്പെട്ടു.മൂന്ന് വയസ്സ് പ്രായമുള്ള ഖാലിദ് വലീദ് ബെസിസോ ഇന്ന് (ഞായറാഴ്ച) മരണപ്പെട്ടതായി ദോഹ ന്യൂസ് റിപ്പോർട്ട് ചെയ്തു. ഉദ്ഘാടനം കഴിഞ്ഞു ആഴ്ചകൾക്കുള്ളിൽ നടന്ന അപകടം സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ചക്കിടയാക്കിയിരുന്നു.

തുറന്നു കിടന്നിരുന്ന ബാൽക്കണിയിലൂടെയാണ് കുട്ടി വീണതെന്നും ബാൽക്കണി ഒരു കർട്ടൻ കൊണ്ട് മറച്ചിരുന്നതിനാൽ അവിടെ സുരക്ഷിതമാണെന്നുള്ള ധാരണ സൃഷ്ടിച്ചെന്നും റിപ്പോർട്ട് ഉണ്ടായിരുന്നു. അപകടം സംഭവിച്ച സ്ഥലത്ത് നിർമാണം നടന്നുകൊണ്ടിരിക്കുകയായിരുന്നുവെന്നും ഹാൻഡ് റെയിൽ ഘടിപ്പിക്കുകയായിരുന്നെന്നും റിപ്പോർട്ട് പറഞ്ഞു.

അപകടത്തെക്കുറിച്ച് അന്വേഷണം നടത്തുന്നതായും അധികൃതരുമായി സഹകരിക്കുന്നതായും സന്ദർശകരുടെ സുരക്ഷ ഉറപ്പുവരുത്താൻ ആവശ്യമായതെല്ലാം ചെയ്യുമെന്നും മാൾ മാനേജ്‌മന്റ് നേരത്തെ അറിയിച്ചിരുന്നു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News