Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തർ ലോകകപ്പ് : ഫൈനൽ മത്സരത്തിന് ടിക്കറ്റിനായി അപേക്ഷിച്ചത് മൂന്ന് മില്യൺ ആരാധകർ

May 06, 2022

May 06, 2022

അൻവർ പാലേരി 

ദോഹ : നവംബറിൽ ഖത്തറിൽ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് ഫൈനൽ മത്സരത്തിനായി ഇതുവരെ മൂന്ന് മില്യൺ ആരാധകർ ടിക്കറ്റിനായി അപേക്ഷിച്ചതായി കണക്കുകൾ.ഭൂവിസ്തൃതി കൊണ്ട് വളരെ ചെറിയ രാജ്യമായിരുന്നിട്ടും ടിക്കറ്റിനായി വൻതോതിൽ അപേക്ഷകൾ ലഭിക്കുന്നത് ലോകമാധ്യങ്ങളെ തന്നെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.

80,000 പേരെ ഉൾകൊള്ളാൻ ശേഷിയുള്ള ലുസൈൽ സ്റ്റേഡിയത്തിൽ നവംബർ 26ന് നടക്കാനിരിക്കുന്ന അർജന്റീന- മെക്സിക്കോ കളി കാണാനുള്ള ടിക്കറ്റിനായി ഇതുവരെ 2.5 ദശലക്ഷം പേരാണ് അപേക്ഷ നൽകി കാത്തിരിക്കുന്നത്.അമേരിക്ക ഇംഗ്ലണ്ടിനെ കളിക്കളത്തിൽ നേരിടുന്നത് കാണാൻ 1.4 ദശലക്ഷം ആരാധകർ ടിക്കറ്റിനായി അപേക്ഷിച്ചിട്ടുണ്ട്. 60,000 പേരെ മാത്രം ഉൾകൊള്ളാൻ ശേഷിയുള്ള അൽ ബൈത്ത് സ്റ്റേഡിയത്തിലാണ് ഈ മത്സരം നടക്കുക.ഫിഫ,അസോസിയേറ്റഡ് പ്രസ്സിനോടാണ് കണക്കുകൾ വെളിപ്പെടുത്തിയത്. 

നവംബർ 21 മുതൽ ഡിസംബർ 18 വരെയുള്ള ടൂർണമെന്റുകൾക്കായി അമേരിക്കയിൽ നിന്നാണ് 2 ദശലക്ഷത്തിലധികം പേർ ടിക്കറ്റിനായി അപേക്ഷിച്ചത്.അമേരിക്കക്ക് പിന്നാല, ടിക്കറ്റ് വിൽപനയുടെ രണ്ടാം ഘട്ടത്തിൽ ഇംഗ്ലണ്ടിൽ നിന്നും ഖത്തറിൽ നിന്നുമാണ് ഏറ്റവും കൂടുതൽ അപേക്ഷകരുള്ളത്.

എല്ലാ സ്റ്റേഡിയങ്ങളും ഒരു മണിക്കൂറിനുള്ളിൽ പൊതുഗതാഗത സംവിധാനം ഉപയോഗിച്ച് ഓടിയെത്താൻ കഴിയുന്ന ദൂരത്തായതാണ് പതിവിൽ നിന്ന് വ്യത്യസ്തമായി ഒന്നിലധികം മത്സരങ്ങൾ കാണാൻ ആഗ്രഹിക്കുന്നവരുടെ എണ്ണം ക്രമാതീതമായി ഉയരുന്നതെന്നാണ് വിലയിരുത്തൽ.ബ്രസീലിലും റഷ്യയിലും നടന്ന ലോകകപ്പുകളെ അപേക്ഷിച്ച് വിനോദ സഞ്ചാരികളെ ആകർഷിക്കാനുള്ള വൈവിധ്യങ്ങൾ ഖത്തറിൽ  കുറവായിരുന്നിട്ടും അപേക്ഷകരുടെ ബാഹുല്യം കൂടുന്നത് കായികലോകത്തെ അത്ഭുതപ്പെടുത്തുന്നു.

അർജന്റീന-മെക്‌സിക്കോ, ഇംഗ്ലണ്ട്-യുഎസ് മത്സരങ്ങൾ നടക്കുന്ന നവംബർ 25, 26 ദിവസങ്ങളിലേക്ക് ഹോട്ടൽ ബുക്കിങ് ലഭ്യമാവുന്നില്ലെന്ന് ഇന്ത്യ ടിവി റിപ്പോർട്ട് ചെയ്തു.

ഇതിനിടെ,ലോകകപ്പ് ഫുട്‌ബോളിന്റെ ആവേശമുയർത്തി ലോകകിരീടം പ്രയാണം തുടങ്ങി.ഈ മാസം ഒമ്പതുവരെ ഖത്തറിലെ വിവിധ കേന്ദ്രങ്ങളിൽ ലോകകപ്പ് പ്രദർശിപ്പിക്കും.ദോഹയിൽ മുതിർന്ന പൗരന്മാരെ സംരക്ഷിക്കുന്ന കേന്ദ്രമായ ഇഹ്‌സാൻ സെന്ററിൽ നിന്നാണ് ലോകകിരീടം സഞ്ചാരം തുടങ്ങിയത്.ആസ്‌പെയർ പാർക്ക്, ലുസൈൽ മറീന, സൂഖ് വാഖിഫ്, മിശൈരിബ് തുടങ്ങി ഖത്തറിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ഈ മാസം ഒമ്പതുവരെ ലോകകപ്പ് പ്രദർശിപ്പിക്കും.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News