Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
കേസുകൾ കുറഞ്ഞുതുടങ്ങി, ഖത്തറിൽ മൂന്നാം തരംഗം വൈകാതെ അവസാനിക്കുമെന്ന് ആരോഗ്യമന്ത്രാലയം

January 29, 2022

January 29, 2022

ദോഹ : രാജ്യത്തെ പ്രതിദിന കോവിഡ് കേസുകൾ കുറഞ്ഞു തുടങ്ങിയത് ശുഭലക്ഷണമാണെന്നും, മൂന്നാം തരംഗം അതിന്റെ പരമാവധി ശേഷി പിന്നിട്ടുകഴിഞ്ഞെന്നും ആരോഗ്യമന്ത്രാലയം അഭിപ്രായപ്പെട്ടു. അധികൃതർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളോട് പൂർണമായി സഹകരിച്ച ജനങ്ങളും, ഉയർന്ന വാക്സിനേഷൻ നിരക്കുമാണ് മൂന്നാം തരംഗത്തെ തോല്പിക്കാൻ ഖത്തറിനെ സഹായിച്ചതെന്നും മന്ത്രാലയം അഭിപ്രായപ്പെട്ടു. അതേസമയം, പ്രതിദിന കോവിഡ് കേസുകൾ ഇപ്പോഴും കൂടുതലാണെന്നും ജാഗ്രത കൈവിടാൻ നേരമായിട്ടില്ലെന്നും മന്ത്രാലയം ഓർമിപ്പിച്ചു. 

ഇന്നലെ രാജ്യത്ത് 1743 പേർക്കാണ് പുതുതായി കോവിഡ് റിപ്പോർട്ട് ചെയ്തത്. ഇന്നലെ 3712 പേർ കൂടെ രോഗമുക്തരായതോടെ ഖത്തറിലെ ആകെ രോഗമുക്തി 305001 ആയി ഉയർന്നു. 76 വയസുള്ള ഒരു വ്യക്തി ഇന്നലെ കോവിഡ് ബാധിച്ചു മരിച്ചതായും മന്ത്രാലയം സ്ഥിരീകരിച്ചു. രാജ്യത്തെ ജനസംഖ്യയുടെ 86.9 ശതമാനവും രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു കഴിഞ്ഞു.


Latest Related News