Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
പഴയ എ.ടി.എം കാർഡാണോ? ഉടൻ മാറ്റിയില്ലെങ്കിൽ പണം പിൻവലിക്കാനാവില്ലെന്ന് എസ്.ബി.ഐ

December 29, 2019

December 29, 2019

തിരുവനന്തപുരം : എല്ലാതരത്തിലുമുള്ള എ ടി എം കാര്‍ഡുകളും 2020 മുതല്‍ ഉപയോഗിക്കാനാകില്ലെന്ന് ഉപയോക്താക്കള്‍ക്ക് എസ് ബി ഐയുടെ മുന്നറിയിപ്പ്. നിങ്ങളുടെ കൈയ്യിലുള്ള എടിഎം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎം കാര്‍ഡ് മാഗ്നറ്റിക് സ്ട്രിപ് കാര്‍ഡാണെങ്കില്‍ അത് ഉടന്‍ മാറ്റണം. കാര്‍ഡിന്റെ മുന്‍ നിശ്ചയിച്ച കാലാവധി തീരാന്‍ ഇനിയും സമയമുണ്ടെന്ന് കരുതിയാല്‍ ജനുവരി ഒന്ന് മുതല്‍ ഇടപാട് നടത്താനാവില്ല.

മാഗ്നറ്റിക് സ്ട്രിപ് കാര്‍ഡുകള്‍ ഉടന്‍ തന്നെ ചിപ്, അല്ലെങ്കില്‍ പിന്‍ അടിസ്ഥാനമായ എടിഎം കാര്‍ഡാക്കി മാറ്റണമെന്നാണ് നിര്‍ദ്ദേശം വന്നിരിക്കുന്നത്. ഡെബിറ്റ്, ക്രഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള സാമ്ബത്തിക തട്ടിപ്പുകള്‍ വന്‍തോതില്‍ ഉയര്‍ന്നതാണ് കൂടുതല്‍ സുരക്ഷിതത്വം ഉറപ്പാക്കാന്‍ കാരണം.

മാഗ്നറ്റിക് സ്ട്രിപ് കാര്‍ഡുകളില്‍ നിന്ന് പണം തട്ടിയ സംഭവങ്ങള്‍ മുന്‍പ് ലോകത്തെമ്ബാടും ഉണ്ടായിരുന്നു. എന്നാല്‍ ചിപ് കാര്‍ഡുകള്‍ ഉപഭോക്താവിന്റെ പണത്തിന് കൂടുതല്‍ സുരക്ഷിതത്വം ഉറപ്പാക്കുന്നു.

ഡിസംബര്‍ 31 ന് ശേഷം എടിഎമ്മില്‍ നിന്നും മാഗ്നറ്റിക് സ്ട്രിപ് ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച്‌ പണം പിന്‍വലിക്കാനോ മറ്റ് ഇടപാടുകള്‍ നടത്താനുമാവില്ല. ഇന്റര്‍നെറ്റ് ബാങ്കിംഗ്, യോനോ ആപ്പ് എന്നിവ വഴിയോ ഹോം ബ്രാഞ്ചില്‍ നേരിട്ട് ചെന്നോ കാര്‍ഡ് മാറ്റാനാവും. പുതിയ കാര്‍ഡിന് അപേക്ഷിക്കുന്നതിന് മുന്‍പ് നിങ്ങളുടെ ഏറ്റവും പുതിയ അഡ്രസ് തന്നെയാണ് ബാങ്കില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് ഉറപ്പാക്കണം. ഈ അഡ്രസിലേക്കാവും കാര്‍ഡ് അയക്കുക.


Latest Related News