Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
അറബ് കപ്പ് ഫൈനൽ കാണാനെത്തിയത് ഇതിഹാസ താരങ്ങൾ,അറുപതിനായിരത്തിലേറെ കാണികൾ

December 19, 2021

December 19, 2021

ദോഹ:  ഫിഫ അറബ് കപ്പ് ചാമ്പ്യൻ ഷിപ്പിെന്‍റ കലാശപ്പോരാട്ടത്തില്‍ അല്‍ബെയ്ത് സ്റ്റേഡിയത്തിൽ കാൽപന്ത് കളിയുടെ ആരാധക ഹൃദയം നിറക്കാൻ എത്തിയത് ഇതിഹാസ താരങ്ങൾ. അതേസമയം,അറുപതിനായിരം പേരെ ഉൾകൊള്ളുന്ന സ്റ്റേഡിയത്തിൽ കളി കാണാനെത്തിയത് 60,456 ഫുട്‍ബോൾ ആരാധകർ.

അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായ ഫൈനലില്‍, ഫിഫ പ്രസിഡന്‍റ് ജിയാനി ഇന്‍ഫന്‍റിനോ, ഫുട്ബാള്‍ ഇതിഹാസങ്ങളായ ഡേവിഡ് ബെക്കാം, യാവിയര്‍ മഷറോനോ, നുനോ ഗോമസ്, ആന്ദ്രെ പിര്‍ലോ, യായ ടുറെ, യൂറി ജോര്‍കഫ്, ക്രിസ്റ്റ്യന്‍ കരമ്പേ, മുന്‍ ആഴ്സണല്‍ കോച്ച്‌ ആഴ്സന്‍ വെങ്ങര്‍ എന്നിവര്‍ അല്‍ജീരിയ -തുനീഷ്യ ഫൈനല്‍ മത്സരത്തിന് സാക്ഷിയായി ഗാലറിയില്‍ ഇടം പിടിച്ചു. മുന്‍ ഫ്രഞ്ച് ലോകചാമ്പ്യൻ ടീം അംഗം മാഴ്സല്‍ ഡിയേല്‍സയും മുന്‍ ഒമാന്‍ താരം അലി അല്‍ ഹബ്സിയുമായിരുന്നു ജേതാക്കള്‍ക്കുള്ള ട്രോഫിയെത്തിച്ചത്. ഫൈനലിന് സാക്ഷ്യം വഹിക്കാന്‍ ഖത്തര്‍ ദേശീയ ടീം അംഗങ്ങളും സ്റ്റേഡിയത്തിലുണ്ടായിരുന്നു.

വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News